റാ​ക് ചേ​ത​ന പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ജേ​താ​ക്ക​ളാ​യ ഡി.​ആ​ര്‍.​സി.​സി ടീം ​ട്രോ​ഫി​യു​മാ​യി സം​ഘാ​ട​ക​ര്‍ക്കൊ​പ്പം

ചേ​ത​ന പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ്: ഡി.​ആ​ര്‍.​സി.​സി ജേ​താ​ക്ക​ള്‍

റാ​സ​ല്‍ഖൈ​മ: റാ​ക് ചേ​ത​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സി.​പി.​എ​ൽ സീ​സ​ൺ 3ൽ 24 ​ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഫൈ​ന​ലി​ൽ ഇ.​എ​സ് ഗ്ലോ​ബ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡി.​ആ​ർ.​സി.​സി ജേ​താ​ക്ക​ളാ​യി. വു​മ​ൺ​സ് എ​ഡി​ഷ​നി​ൽ അ​ഞ്ച് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച​മ​ത്സ​ര​ത്തി​ൽ റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടീം ​സ്പാ​ർ​ട്ട​ൻ​സ് ജേ​താ​ക്ക​ളാ​യി. റാ​സ​ൽ ഖൈ​മ കി​ക്ക് സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ യു.​എ.​ഇ വു​മ​ൺ​സ് ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​നും യു.​എ.​ഇ വു​മ​ൺ​സ് ക്രി​ക്ക​റ്റ്‌ ഡെ​വ​ല​പ്മെ​ന്‍റ്​ ഓ​ഫി​സ​റു​മാ​യ മി​സ് ചാ​യ മു​ഗ​ൾ സ​മ്മാ​നി​ച്ചു.

വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന് ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും ചേ​ത​ന ര​ക്ഷാ​ധി​കാ​രി​യു​മാ​യ മോ​ഹ​ന​ൻ പി​ള്ള, സെ​ക്ര​ട്ട​റി പ്ര​സൂ​ൺ, പ്ര​സി​ഡ​ന്‍റ്​ സ​ബീ​ന റ​സ്സ​ൽ, sജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ഷാ​ജി കാ​യ​ക്കൊ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ പ്ര​സാ​ദ്‌, വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ ലെ​സി സു​ജി​ത്, ആ​ർ​ട്ട്‌ ക​ൺ​വീ​ന​ർ ജ്യോ​തി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​വ​താ​ര​ക ഷെ​റി വ​ർ​ഗീ​സ് സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ അ​ബ്ദു​ൽ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - DRCC won Chethana cricket premier cricket league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.