അബൂദബി: വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലി ന് യു.എ.ഇയുടെ സ്ഥിരതാമസ വിസയായ ഗോൾഡ് കാർഡ്. ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഫെ ഡറൽ അതോറിറ്റി തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് ഗോൾഡ് കാർഡ് അനുവദിച്ചത്. ഗോൾഡ് കാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീർ വയലിൽ.
10000 കോടി ദിർഹമോ അതിൽ കൂടുതലോ നിക്ഷേപമുള്ളവർക്കാണ് യു.എ.ഇ ഗോൾഡ് കാർഡ് അനുവദിക്കുന്നത്. ഗോൾഡ് കാർഡ് ലഭിച്ചത് വലിയ അംഗീകാരമാണെന്നും അതിയായ സന്തോഷമുണ്ടെന്നും ഡോ. ഷംഷീർ പറഞ്ഞു. യു.എ.ഇ സർക്കാറിനോടും ഭരണാധികാരികളോടും നന്ദിയും കടപ്പാടുമുണ്ട്. യു.എ.ഇയിലേക്ക് നിക്ഷേപം ആകർഷിക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണിതെന്നും ഡോ. ഷംഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.