Posted On
date_range Updated On
date_range ഡോ. പി.കെ. സുബൈറിന് യു.എ.ഇ ഗോൾഡൻ വിസ
ദുബൈ: ദുബൈയിലെ ഹോമിയോ ഡോക്ടർക്ക് യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബൈ അൽ ഫിദ മെഡിക്കൽ സെൻറർ മാനേജിങ് ഡയറക്ടറും ഹോമിയോപതിക് ജനറൽ ഫിസിഷ്യനുമായ ഡോ. പി.കെ. സുബൈറിനാണ് ഗോൾഡൻ വിസ ലഭിച്ചത്. യു.എ.ഇയിലെ ഹോമിയോപതി ഡോക്ടർമാരുടെ ആദ്യ ബാച്ചിൽ ഒരാളാണ് ഡോ. സുബൈർ. തൃശൂർ സ്വദേശിയായ അദ്ദേഹത്തിന് ആരോഗ്യമേഖലയിലെ സംഭാവന വിലയിരുത്തി 2019ൽ യു.എ.ഇ ആരോഗ്യമന്ത്രാലയത്തിെൻറ പുരസ്കാരം ലഭിച്ചിരുന്നു. ഹോമിയോപതി അസോസിയേഷനായ ഐ.എച്ച്.എം.എ ഇൻറർനാഷനൽ അഫയേഴ്സ് ദേശീയ സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.