ഡോ. മുഹമ്മദ്​ നാസർ മൂപ്പൻ

ഡോ. മുഹമ്മദ്​ നാസർ മൂപ്പൻ നിര്യാതനായി

ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത്​ കെയർ ഖത്തർ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി കൺസൽട്ടന്‍റുമായ ഡോ. മുഹമ്മദ്​ നാസർ മൂപ്പൻ(69) ദുബൈയിൽ നിര്യാതനായി. പ്രമുഖ ഇ.എൻ.ടി ഡോക്ടർ എന്ന നിലയിൽ ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്​.

കോഴിക്കോട്​ മെഡിക്കൽ കോളജ്​, ജെ.ജെ.എം മെഡിക്കൽ കോളജ്​ മൈസൂർ എന്നിവിടങ്ങളിൽ നിന്ന്​ പഠനം പൂർത്തിയാക്കിയ ഡോ. നാസർ 2002ലാണ്​ ആസ്റ്റർ ഡി.എം ഹെൽത്ത്​ കെയറിലെത്തിയത്​. സ്ഥാപനത്തിന്‍റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച വ്യക്​തിത്വം കൂടിയാണ്​. ആസ്റ്റർ ഡി.എം ഹെൽത്ത്​ കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ്​ മൂപ്പന്‍റെ സഹോദരിയുടെ മകനാണ്​.

പിതാവ്​: പരേതനായ ഡോ.സൈനുദ്ധീൻ മൂപ്പൻ, മാതാവ്​: പരേതയായ സുലൈഖ​. ഭാര്യ: വാഹിദ. മക്കൾ: നദ(ദുബൈ), നിമ്മി(ദുബൈ), സൈൻ(ആസ്​ട്രേലിയ). മരുമക്കൾ: ഹാനി, ദർവീശ്​, നഹീദ.


Tags:    
News Summary - Dr. nazar moopan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.