ദുബൈ: ഡോ. നാസർ മൂപ്പന്റെ നിര്യാണത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു.ആരോഗ്യ മേഖലയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ച ഡോ. നാസർ, അനുകമ്പയുള്ള ഡോക്ടറും പ്രതിബദ്ധതയോടെ പ്രവർത്തിച്ച ആസ്റ്റർ കുടുംബത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട സഹപ്രവർത്തകനുമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പതിറ്റാണ്ടുകളായി ജീവിതം മറ്റുള്ളവരുടെ സേവനത്തിനായി സമർപ്പിച്ച അദ്ദേഹം മാതൃകാപരമായ മൂല്യങ്ങൾ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു.
ഖത്തറിലെ ആരോഗ്യ സംരക്ഷണ മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. മുഴുവൻ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ കുടുംബത്തിന്റെയും പേരിൽ, അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും അനുശോചനം അറിയിക്കുന്നു -സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.