Posted On
date_range Updated On
date_range ഇറാനിലെ ഇരട്ട ഭൂചലനം: യു.എ.ഇയിലും പ്രകമ്പനം
ദുബൈ: ദക്ഷിണ ഇറാനിൽ ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടു. പ്രകമ്പനം ദേശീയ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത് രാജ്യത്തെവിടെയും പ്രതിഫലനം സൃഷ്ടിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ബഹ്‌റൈൻ, സൗദി, ഖത്തർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.
നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടനുസരിച്ച് ദക്ഷിണ ഇറാനിലെ ഹോമോസ്ഗൻ പ്രവിശ്യയിലെ ചരകിൽ രാവിലെ 10.06നും വൈകീട്ട് 3.50നുമാണ് ഭൂചലനം ഉണ്ടായത്. ദുബൈയിൽ ചിലയിടങ്ങളിൽ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി പലരും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.