ഗസ്സയിൽ ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർ
ദുബൈ: ഇസ്രായേൽ യുദ്ധത്തിൽ കുടിയിറക്കപ്പെട്ട് വടക്കൻ ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന 12,500 ഫലസ്തീനികൾക്ക് തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ ഉൾപ്പെടെ മാനുഷിക സഹായങ്ങളുടെ വിതരണം പൂർത്തീകരിച്ചതായി യു.എ.ഇ.
ഖാൻ യൂനിസിൽ അൽ അഖ്സ യൂനിവേഴ്സിറ്റിക്ക് സമീപത്തായി താമസിച്ചിരുന്നവർക്കാണ് ഗാലന്റ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമായി സഹായങ്ങൾ വിതരണം ചെയ്തത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ നഹ്യാന്റെ നിർദേശം അനുസരിച്ച് ഫലസ്തീൻ ജനതക്ക് ഭക്ഷണം, മരുന്ന്, കൂടാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സഹായ വിതരണം തുടരുമെന്ന് യു.എ.ഇ റിലീഫ് മിഷൻ തലവൻ ഹമദ് അൽ നെയാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.