യാത്രക്ക്​ തൊട്ടുമുമ്പുള്ള വാക്സിനേഷൻ സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ

ദുബൈ: വേനൽക്കാല അവധിക്കാലത്തെ തിരക്കേറിയ യാത്രാ സീസണിൽ വിദേശത്തേക്ക് പോകുന്നവർക്കായി യു.എ.ഇയിലെ ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഫ്ലൈറ്റ് ബുക്കിങ്ങിനും വിസ നടപടികൾക്കും മുൻഗണന നൽകുമ്പോൾ, പല യാത്രക്കാരും പോകുന്ന രാജ്യങ്ങളിലെ നിർബന്ധിത വാക്സിനേഷനുകളെക്കുറിച്ച് അന്വേഷിക്കാൻ മറന്നുപോകുകയാണ്​. ആരോഗ്യ കാര്യങ്ങൾ അവസാന നിമിഷത്തേക്ക് മാറ്റിവെക്കരുതെന്നാണ്​ ഡോക്ടർമാരുടെ നിർദേശം.

ചില വാക്സിനുകൾ ശരീരത്തിൽ ഫലപ്രദമായി പ്രവർത്തിക്കാൻ ആഴ്ചകൾ എടുക്കും. അതിനാൽ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് നാലുമുതൽ ആറാഴ്ചകൾക്ക് മുമ്പെങ്കിലും വാക്സിനേഷൻ നടപടി പൂർത്തിയാക്കണം. അവസാന നിമിഷം കുത്തിവെയ്പ്പ് എടുക്കുന്നത് വഴി ശരീരത്തിൽ ആവശ്യത്തിന് പ്രതിരോധശേഷി ലഭിക്കില്ലെന്ന് മാത്രമല്ല, വാക്സിന്‍റെ പാർശ്വഫലങ്ങൾ യാത്രയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ കൃത്യമായ സമയത്ത് തന്നെ പ്രതിരോധ സംരക്ഷണം ഉറപ്പാക്കണമെന്ന് ഡോക്ടർമാർ കർശനമായി ആവശ്യപ്പെടുന്നു.

Tags:    
News Summary - Doctor says vaccination just before travel is not safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.