ഇവ വാഹനങ്ങളിൽ സൂക്ഷിക്കരുത്

അബൂദബി: ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് മുന്നറിയിപ്പുമായി അധികൃതർ. ബാറ്ററികൾ, മർദം നിറഞ്ഞ പാക്കേജുകൾ, പെർഫ്യൂം, ലൈറ്ററുകൾ, ഗ്യാസ് ബോട്ടിലുകൾ, ഹാൻഡ് സാനിറ്റൈസറുകൾ മുതലായവ ചൂടുകൂടിയ സമയങ്ങളിൽ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.

വാഹനത്തിനുള്ളിൽ ചൂട് കൂടി ഇവ പൊട്ടിത്തെറിക്കാനും തീപിടിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. അതേസമയം, വാഹനങ്ങളിൽ ഗുണനിലവാരമില്ലാത്ത ടയറുകൾ ഉപയോഗിക്കരുതെന്നും മോശമായ ടയറുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടാവുമെന്നും ഡ്രൈവർമാരെ ബോധവത്കരിക്കുന്ന കാമ്പയിനും അധികൃതർ തുടക്കമിട്ടിട്ടുണ്ട്.

Tags:    
News Summary - Do not store these in vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.