'ബില്ലടക്കൂ, സമ്മാനം നേടൂ' മെസേജുകൾ തട്ടിപ്പാണെന്ന് 'ദീവ'

ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ)യുടെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമം നടക്കുന്നതായി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ബില്ലടക്കുകയും ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്താൽ സമ്മാനം ലഭിക്കുമെന്നാണ് മെസേജുകൾ ലഭിക്കുന്നത്. ഇത്തരം യാതൊരു മെസേജുകളും 'ദീവ' അയക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സുപരിചിതമല്ലാത്ത ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും എല്ലാ ഉപഭോക്താക്കളോടും അധികൃതർ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അറിയിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇ-മെയിൽ ലഭിക്കുമ്പോൾ വിലാസത്തിന്‍റെ ഡൊമെയ്ൻ നാമം എപ്പോഴും പരിശോധിക്കണമെന്നും 'ദീവ' ആവശ്യപ്പെടുന്നു. dewa.gov.ae എന്ന ഡെമെയ്നാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. ഈ വെബ്സൈറ്റിലും ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലുമാണ് അറിയിപ്പുകൾ വരുന്നത്.

സംശയമുള്ളവർക്ക് 04 601 9999 എന്ന നമ്പറിൽ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും നിർദേശത്തിൽ പറയുന്നു.

Tags:    
News Summary - 'Diva' says 'pay the bill, get the prize' messages are fraudulent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.