അബൂദബി: ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലുള്ള അബൂദബി മീഡിയയുടെ (എ.ഡി.എം) കീഴിൽ സായിദ് ഡിജിറ്റൽ ചാനൽ ആരംഭിച്ചു. സായിദ് വർഷത്തിെൻറ ഭാഗമായി രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ജീവിതം രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ് ചാനൽ. വെബ്സൈറ്റ്, ഇ^ആപ്ലിക്കേഷനുകൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ ഉൾപ്പെട്ടതാണിത്.
ഫെഡറേഷൻ രൂപവത്കരണത്തിന് മുമ്പ് മുതൽ മരണം വരെയുള്ള ൈശഖ് സായിദിെൻറ ജീവിതം, ദർശനം, രാഷ്ട്രീയ തത്വശാസ്ത്രം എന്നിവ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളിലൂടെയുള്ള സംവാദത്തെ പിന്തുണക്കുക എന്ന എ.ഡി.എമ്മിെൻറ ദേശീയ കർത്തവ്യത്തിെൻറയും സാമൂഹിക ഉത്തരവാദിത്വത്തിെൻറയും ഭാഗമായി പുതിയ സംവിധാനം ഒരു സംഘം യു.എ.ഇ യുവാക്കളായിരിക്കും കൈകാര്യം െചയ്യുക. വളർന്നുവരുന്ന തലമുറയെ ശൈഖ് സായിദിെൻറ ചിന്തകളും തത്വശാസ്ത്രവും ദയാശീല പ്രകൃതവും പഠിപ്പിക്കുന്ന മാധ്യമമായി ഇൗ ചാനൽ പ്രവർത്തിക്കുമെന്നാണ് അഭിലഷിക്കുന്നതായി സാംസ്കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.