Posted On
date_range Updated On
date_range തുഷാർ കേസിൽ ഇടപെട്ടിട്ടില്ലെന്ന് എം.എ. യൂസുഫലി
അബൂദബി: തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിൽ ഏതെങ്കിലും രീതിയിൽ ഇടപെട്ടിട്ടില്ലെന്നും ഇടപെടാൻ ഉദ്ദ േശമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിലെ ഏക ബന്ധമെന്നും യൂസുഫലിയുടെ ഒാഫിസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
കേസ് ഇപ്പോൾ യു.എ.ഇയിലെ കോടതിയുടെ പരിഗണനയിലാണ്. വളരെ ശക്തമായ നിയമസംവിധാനം നിലനിൽക്കുന്ന ഇവിടെ കേസുകളിൽ യാതൊരു വിധ ബാഹ്യ ഇടപെടലുകളും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നതെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.