ദിബ്ബ മുനിസിപ്പാലിറ്റി തൊഴിലാളികൾക്കുവേണ്ടി ഒരുക്കിയ വടംവലി മത്സരം
ദിബ്ബ: സാമൂഹിക വർഷം 2025ന്റെ ഭാഗമായി ദിബ്ബ മുനിസിപ്പാലിറ്റിയുടെ കമ്യൂണിക്കേഷൻ വിഭാഗം ‘നിങ്ങളുടെ സേവനം അമൂല്യമാണ്’ എന്ന ശീർഷകത്തിൽ സാമൂഹിക സംരംഭം ആരംഭിച്ചു.‘നമുക്ക് തണുപ്പ് നൽകാം’ എന്ന പരിപാടിയുടെ ഭാഗമായി, കഠിനമായ ചൂടുള്ള ജോലിസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് തണുത്ത പാനീയങ്ങൾ വിതരണം ചെയ്തു. ദിബ്ബ മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ നേരിട്ട് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി.
ദിബ്ബ കായിക-സാംസ്ക്കാരിക ക്ലബിന്റെ സഹകരണത്തോടെ വടംവലി, നീന്തൽ മത്സരം, ഫുട്ബാൾ മത്സരം എന്നിവയും നടന്നു.സഫീർ ഹൈപ്പർ മാർക്കറ്റിൽ സിനിമാ പ്രദർശനവും ഒരുക്കി. ഫുജൈറ മീഡിയ അതോറിറ്റി ദിബ്ബ ശാഖയുടെ സഹകരണത്തോടെ വിവിധ സാംസ്കാരിക പരിപാടികളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മുനിസിപ്പാലിറ്റിയിലെ മുതിർന്ന ജീവനക്കാരനെ പരിപാടിയില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.