അബൂദബി : രാജ്യത്തിന്‍െറയും ജനതയുടെയും സുരക്ഷക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ച ധീരരക്തസാക്ഷികളുടെ തിളങ്ങുന്ന ഓര്‍മക്ക് വെള്ളിനാണയങ്ങള്‍. രക്തസാക്ഷി സ്മരണാദിനത്തിനു മുന്നോടിയായി അബൂദബി കിരീടാവകാശിയുടെ കോര്‍ട്ടിലെ രക്തസാക്ഷി കുടുംബ കാര്യ ഒഫീസിന്‍െറ നിര്‍ദേശത്തില്‍ സെന്‍റട്രല്‍ ബാങ്ക് ഒഫ് ദ യു.എ.ഇയും ചേര്‍ന്നാണ് 100 ദിര്‍ഹത്തിന്‍െറ 10,000 നാണയങ്ങള്‍ പുറത്തിറക്കിയത്. രാജ്യത്തിന്‍െറ വീരനായകരുടെ ഓര്‍മ ഇവിടുത്തെ ജനങ്ങള്‍ക്കും താമസക്കാര്‍ക്കുമിടയില്‍ പങ്കുവെക്കുന്നതിനാണ് പുതിയ നാണങ്ങളെന്ന് ഒഫീസ് ഡയറക്ടര്‍ ശൈഖ് ഖലീഫ ബിന്‍ തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ പറഞ്ഞു.
രാജ്യം കടന്നുപോയ നിര്‍ണായക കാലഘട്ടത്തെയും ഇക്കാലത്ത് ത്യാഗം ചെയ്യാന്‍ മനസുകാണിച്ച മഹത്തുക്കളെക്കുറിച്ചും വരുംതലമുറയെ ഓര്‍മപ്പെടുത്താനും ഇവ സഹായകമാവും. ബാങ്കിന്‍െറ അബൂദബിയിലെ കേന്ദ്ര ഒഫീസില്‍ നിന്നും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ബ്രാഞ്ചുകളില്‍ നിന്നും 350 ദിര്‍ഹം നല്‍കി വാങ്ങാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.