ഡെലിവറി ബൈക്ക് അപകടം: കാമ്പയിനുമായി ദുബൈ പൊലീസ്

ദുബൈ: ഡെലിവറി വാഹനങ്ങൾ അപകടത്തിൽപെടുന്നത് കുറക്കാൻ കാമ്പയിനുമായി ദുബൈ പൊലീസ്. കഴിഞ്ഞവർഷം ഇത്തരം അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് 'ഇറ്റ് കാൻ വെയ്റ്റ്' എന്ന തലക്കെട്ടിൽ ബോധവത്കരണ ശ്രമവുമായി പൊലീസ് രംഗത്തെത്തിയത്. ദുബൈ റോഡ് ഗതാഗത അതോറിറ്റിയുമായി (ആർ.ടി.എ) സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നത്. 2021ൽ ദുബൈയിൽ ഡെലിവറി ബൈക്കുകൾ കാരണമായുണ്ടാകുന്ന അപകടങ്ങൾ മുൻ വർഷത്തേക്കാൾ 33 ശതമാനമാണ് വർധിച്ചത്. 2020ൽ 300 അപകടങ്ങളുണ്ടായത് കഴിഞ്ഞവർഷം 400 ആയി ഉയരുകയായിരുന്നു. പൊതുജനങ്ങൾ ക്ഷമ കാണിച്ചും ഉത്തരവാദിത്ത മനോഭാവം പ്രകടിപ്പിച്ചും റൈഡർമാരോട് സഹകരിക്കണമെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല യൂസുഫ് അൽ അലി പറഞ്ഞു. ഡെലിവറി റൈഡർമാർക്ക് വിദഗ്ധ പരിശീലനത്തിന് സൗകര്യമൊരുക്കുന്നുണ്ട്. പുതിയ നിമയം സംബന്ധിച്ച് അധികൃതർ ഡെലിവറി കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

Tags:    
News Summary - Delivery Bike Accident: Dubai Police With Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.