ഷാര്‍ജ: തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂര്‍ മഞ്ഞക്കോട്ടുമുല ഹിറാ മന്‍സില്‍ ശംസുദ്ധീന്‍-^ഹാഫ്സാബീവി ദമ്പതികളുടെ മകന് നാദിര്‍ഷ (56) ബുധനാഴ്ച ഷാര്‍ജയില്‍ നിര്യാതനായി. നെഞ്ചു വേദനയെ തുടര്‍ന്ന് ആംബുലന്‍സില്‍ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാർജ അല്‍ഖാനിലെ അല്‍ ഹബ്ത്തൂര്‍ റിയല്‍ എസ്റ്റേറ്റിെൻറ ഇഖ്ലാസ് ടവറില്‍ സെക്യൂരിറ്റി ഓഫീസറാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അംഗമാണ്.
കരാട്ടെയിലെ ഷിറ്റോറിയോ സ്റ്റൈലില്‍ സിക്സ്ത് ഡാന്‍ ബ്ളാക്ക് ബെല്‍റ്റ് ധാരിയാണ്. ശാന്തപുരം അല്‍ജാമിഅ, വടാനപ്പള്ളി, പറപ്പൂര്, ഫാറൂഖ് കോളജുകളില്‍ കരാട്ടെ അധ്യാപകന് ആയി ജോലി നോക്കിയിരുന്നു. ദുബൈ കരാട്ടെ ഫെഡറേഷന് അംഗമായിരുന്നു.
കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളില്‍ ജഡ്ജ് ആയും റഫറിയായും സേവനം നടത്തിയിട്ടുണ്ട്. ഷാര്‍ജയില്‍ ഒരു കരാട്ടെ സെൻറര്‍ തുടങ്ങുവാനുള്ള ശ്രമത്തിനിടയിലായിരുന്നു മരണം.
ഷാര്‍ജയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ജുമൈല. മക്കള്‍: മുഹമ്മദ് നൗഫല്‍ ബിസിനസ്, നാഫി (അജ്മാന്) ഇര്ഫാന് (വിദ്യാര്‍ഥി ).
നടപടി കള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.