ശൈഖ് അഹമ്മദിെൻറ മയ്യിത്ത്​ ഖബറടക്കി

ഷാർജ: കഴിഞ്ഞ ദിവസം അന്തരിച്ച ഷാർജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമിയുടെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമിയുടെ ഖബറടക്കം അൽ ജുബൈൽ ഖബർസ്​ഥാനിൽ നടന്നു. 

കിംഗ് ഫൈസൽ പള്ളിയിൽ നടന്ന മയ്യത്ത് നമസ്​ക്കാരത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് ആൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സാഖർ ആൽ ഖാസിമി, അജ്മാൻ രാജകുമാരൻ ശൈഖ് അമ്മാർ ബിൻ ഹുമൈദ് ആൽ നുഐമി, ഫുജൈറ രാജകുമാരൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് ആൽ ഷർഖി,  മുതിർന്ന ഉദ്യോഗസ്​ഥർ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ബദീ പാലസിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്താനെത്തി.
 ഷാർജയിൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചതിനെ തുടർന്ന് ദേശീയ പതാക താഴ്ത്തി കെട്ടി. 

Tags:    
News Summary - Death Uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.