ശിവരാമൻ
അബൂദബി: ബിസിനസ് തകർച്ചയും കടക്കെണിയും രോഗവും മൂലം ദുരിതക്കയത്തിലായ എൻജിനീയറും തൃശൂർ ചാഴൂർ സ്വദേശിയുമായ ചെമ്മാനി കുഞ്ചാക്കൻ ശിവരാമൻ (73) നിര്യാതനായി. പ്രായാധിക്യത്തോടൊപ്പം പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയാൽ ബുദ്ധിമുട്ടിയ ശിവരാമൻ അബൂദബി ശൈഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ നിന്ന് ഒരുമാസം മുമ്പ് ഡിസ്ചാർജായ ശേഷം ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിെൻറ സംരക്ഷണയിലായിരുന്നു.
പ്രമേഹത്തെ തുടർന്ന് മുട്ടിന് താഴെ കാൽ മുറിച്ചു. മുസഫയിൽ എംബസി ഏർപ്പാടാക്കിയ അഭയ കേന്ദ്രത്തിൽ കഴിയുന്നതിനിടെയാണ് മരണം. കേസുകൾ ഉള്ളതിനാൽ നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
മൃതദേഹ പരിശോധനയിൽ കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയതോടെ അൽഐൻ ശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.ഭാര്യ: സുഷമ (മഹാരാഷ്ട്ര). മകൻ: സാം ശിവരാമൻ. മാതാപിതാക്കൾ: പരേതരായ ചെമ്മാനി കുഞ്ചാക്കൻ, കൊച്ചമ്മു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.