അംബ നാട്യ കലാക്ഷേത്ര ഭാരവാഹികൾ മുഖ്യാതിഥികൾക്കൊപ്പം

അംബ നാട്യകലാക്ഷേത്ര യോഗ്യത പരീക്ഷയും ഭാരവാഹി തെരഞ്ഞെടുപ്പും​

ദുബൈ: യു.എ.ഇയിലെ പ്രമുഖ നൃത്താധ്യാപികയായ അംബ ടീച്ചറുടെ നേതൃത്വത്തിലുള്ള അംബ നാട്യ കലാക്ഷേത്രയുടെ നേതൃത്വത്തിൽ ജൂനിയർ ഡിപ്ലോമയുടെ ഭാഗമായി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി അടവുകളുടെയും കച്ചേരി സമ്പ്രദായം അനുസരിച്ചുള്ള നൃത്ത ഇനങ്ങളുടെയും യോഗ്യത പരീക്ഷ ഷാർജ അൽ നഹ്ദ മിയ മാളിലെ നെസ്റ്റോയിൽ നടത്തി. ആർ.എൽ.വി സാന്ദ്ര, കലാമണ്ഡലം ഷീബ എന്നിവർ വിധി നിർണയം നടത്തി.

അഭിനയ പർവം വിഭാഗത്തിൽ വിദ്യാർഥിനികളായ റിതിക, ദേവപ്രിയ എന്നിവരുടെ അവതരണം മികച്ചതായി. ശാസ്ത്രിയ നൃത്തത്തിന്റെ അടവുകൾക്കും അഭിനയ പർവത്തിനും തായമ്പക കലാകാരൻ ഉദിനൂർ കൃഷ്ണപ്രസാദ് മാരാർ താളവാദ്യം ഒരുക്കി. അതോടൊപ്പം വിവിധ മത്സര ഇനങ്ങളിലും അംബ നാട്യ കലാക്ഷേത്രയിലെ നൃത്ത വിദ്യാർഥിനികൾ പങ്കെടുത്തു.

പരിപാടി വി.കെ.എം കളരി ചെയർമാൻ മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. അംബ ടീച്ചർ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരായ ടി. ജമാലുദ്ദിൻ, സാലിഹ് കോട്ടപ്പള്ളി, റോയ് റാഫേൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ജിജിന അവതാരകയായിരുന്നു. അംബ നാട്യ കലാക്ഷേത്രയുടെ 2026 വർഷത്തിലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികൾ: പവിത്രൻ, വിനിത, (പ്രസിഡന്റ്‌), ജിതിൻ (വൈസ് പ്രസി), മുകുന്ദ് (സെക്രട്ടറി), ഹരീഷ് (ജോ. സെക്രട്ടറി), അർജുൻ (ട്രഷറർ), ജിജി (അഡ്മിനിസ്ട്രേറ്റർ), ഭവ്യ (ചീഫ് കോർഡിനേറ്റർ), ഷീബ രാജ് എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. അംബ നാട്യ കലാക്ഷേത്രയുടെ നേതൃത്വത്തിൽ ഈ വർഷം നടത്തുന്ന ‘കരുണം കണ്ണകി’ എന്ന നൃത്ത ശിൽപത്തിന്റെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.

Tags:    
News Summary - Amba Natya Kalakshetra Eligibility Test and Office Bearer Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.