അബ്ദുൽ റഹ്മാൻ കൊളത്തൂര്‍
Posted On
date_range Updated On
date_range കൊടിഞ്ഞി സ്വദേശി അജ്മാനില്‍ നിര്യാതനായി
അജ്മാന്‍: മലപ്പുറം കൊടിഞ്ഞി സ്വദേശി അബ്ദുൽ റഹ്മാൻ കൊളത്തൂര്‍ (56) അജ്മാനില്‍ നിര്യാതനായി. കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ച്ചയായി അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ഒരു മണിയോടെയായിരുന്നു മരണം.
വൈകീട്ട് അഞ്ചര മണിയോടെ അജ്മാന്‍ ഖബറിസ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. അജ്മാന്‍ അല്‍ റവ്ദയിലെ അല്‍ അമാന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: ഖദീജ. മക്കൾ: സഹ്ല, വര്‍ദ, നിഹ്ല, അന്‍ഷദ്. മരുമക്കള്‍: അമീന്‍ (സൗദി), ഷഫീഖ് (സൗദി). ശഹാമയിലെ ഫസ്റ്റ് അബൂദബി ബാങ്കില്‍ ജോലി ചെയ്യുന്ന ഇസ്മായില്‍ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.