ഡീ-​കോ​ഡ് തെ​ക്കേ​പ്പു​റം പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ-5​ൽ ചാ​മ്പ്യ​ന്മാ​രാ​യ ടീം ​ദോ​സ്തി അം​ഗ​ങ്ങ​ൾ

ഡീ-​കോ​ഡ് ടി.​പി.​എ​ൽ 5: ടീം ​ദോ​സ്തി ചാ​മ്പ്യ​ൻ​സ്

ഷാ​ർ​ജ: ഡീ-​കോ​ഡ് തെ​ക്കേ​പ്പു​റം പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ-5​ൽ ടീം ​ദോ​സ്തി ചാ​മ്പ്യ​ന്മാ​രാ​യി. ഷാ​ർ​ജ​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ലെ ഫൈ​ന​ലി​ൽ അ​വ​ർ ക്നൈ​റ്റ് ക്ല​ബി​നെ മൂ​ന്ന് റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ കി​രീ​ടം ചൂ​ടി​യ​ത്.

സ​ൺ‌​ഡേ സി.​സി, ടീം ​സാ​റ്റ​ർ‌​ഡേ, ടീം ​ടാ​ഗ്, സു​ജാ​യീ​സ് എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത മ​റ്റ് ടീ​മു​ക​ൾ. ടീം ​ദോ​സ്തി​യി​ലെ നി​ഷാ​ദ് എ​സ്‌.​പി ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ബൗ​ള​റാ​യും സ​ണ്‍ഡേ സി.​സി​യി​ലെ ഇം​തി​യാ​സ് ജം​ഷി മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക്നൈ​റ്റ് ക്ല​ബി​ലെ ബാ​സി മി​ക​ച്ച ബാ​റ്റ​റും ടൂ​ർ​ണ​മെ​ന്റി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട ക​ളി​ക്കാ​ര​നു​മാ​യി. ടൂ​ർ​ണ​മെ​ന്റി​ൽ തെ​ക്കേ​പ്പു​റം ക​മ്യൂ​ണി​റ്റി​യി​ലെ കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കു​ചേ​ർ​ന്നു.

Tags:    
News Summary - De-Code TPL 5: Team Dosti Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.