Posted On
date_range Updated On
date_range രാജ്യാന്തര അംഗീകാരം സ്വന്തമാക്കി ഡി.സി.ടി അബൂദബി
അബൂദബി: ആഗോള പ്രശസ്തമായ ഗ്ലോബല്‍ ഇന്നൊവേഷന്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (ജി.ഐ.എം.ഐ) രാജ്യാന്തര അംഗീകാരങ്ങള്‍ സ്വന്തമാക്കി അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി അബൂദബി). ജി.ഐ.എം.ഐയുടെ ലെവല്‍ 3 ഇന്നൊവേഷന്‍ അംഗീകാരവും ലെവല്‍ 2 ഫ്യൂച്ചര്‍ ഫോര്‍സൈറ്റ് അംഗീകാരവും ഒരുമിച്ച് നേടുന്ന ജി.സി.സിയിലെ ആദ്യ ടൂറിസം ബോര്‍ഡായി ഡി.സി.ടി അബൂദബി മാറി.
നവീകരണത്തിലും തന്ത്രപരമായ ഭാവി കാഴ്ചപ്പാടിലും ഡി.സി.ടി അബൂദബി പുലര്‍ത്തുന്ന ഉറച്ച പ്രതിബദ്ധതയുടെയും നേതൃപാടവത്തിന്റെയും തെളിവാണ് ഈ നേട്ടമെന്ന് സ്ട്രാറ്റജിക് അഫയേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അലി ഉബൈദ് അല്‍ ഫസാരി വ്യക്തമാക്കി. എമിറേറ്റിന്റെ സാംസ്‌കാരിക, വിനോദസഞ്ചാര മേഖലകളുടെ സുസ്ഥിര വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.