അജ്മാന്: രാജ്യത്തെ പ്രധാന പൈതൃകവും പാരമ്പര്യവും ആഘോഷിക്കുന്ന ടൂറിസം പരിപാടിയായ അജ്മാന് ലിവ ഈത്തപ്പഴ മേള ആഗസ്റ്റ് രണ്ടിന് തുടങ്ങും. മേളയുടെ നാലാം പതിപ്പാണ് ഇത്. ആഗസ്ത് നാല് വരെ അല്‍ ജറഫിലുള്ള എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെൻററിലാണ് മേള നടക്കുക. അജ്മാന് ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ നേതൃത്വത്തിൽ അജ്മാൻ ടൂറിസം വകുപ്പാണ് ഉത്സവം സംഘടിപ്പിക്കുന്നത്.
മേളയിൽ 60 ലേറെ കർഷകർ പങ്കെടുക്കും. തദ്ദേശീയ കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ മേളയില്‍ പ്രദര്‍ശിപ്പിക്കും, പ്രദര്‍ശനത്തില്‍ പ്രാദേശികമായി വളർത്തിയ എലൈറ്റ്, അല്‍ ഫര്‍ത്ത്, അല്‍ ഖല്ലാസ്, അല്‍ ഖുനൈസി, അല്‍ ബര്‍ഹി, അൽ ഷെഷെ, ലുലു തുടങ്ങിയ ഏഴുതരം ഈത്തപ്പഴങ്ങളും വിവധയിനം മാങ്ങകളും നാരങ്ങ തുടങ്ങിയ പഴങ്ങളും പ്രദര്‍ശിപ്പിക്കും. മികച്ച കാർഷിക രീതികൾ വിശദീകരിക്കുന്ന കർഷകരുടെ ശില്പശാലകളും പ്രഭാഷണങ്ങളും ഉത്സവത്തിനുണ്ടാകുമെന്ന്
പരിപാടികളുടെ മേധാവിയായ സൗദ് അൽ ജസ്മി പറഞ്ഞു. ഉപയോഗത്തിലുള്ള ഏറ്റവും പുതിയ രീതികളും സാങ്കേതികവിദ്യകളും കൃഷിക്കാരെ പരിചയപ്പെടുത്താനും പരസ്പരം ആശയങ്ങൾ കൈമാറുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കാനും മേള അവസരം ഒരുക്കും.
15,000 ത്തോളം പേര് പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാവുന്ന വിത്യസ്ത ഈത്തപ്പഴ വിഭവ മത്സരങ്ങളും ഉദ്ഘാടന ദിവസം നടക്കും. മേളയോടനുബന്ധിച്ച് വീഡിയോ, ഫോട്ടോ ഗ്രാഫി മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് 17,000 ദിർഹം സമ്മാനം നൽകും. എമിറേറ്റിലെ പ്രധാന ഹോട്ടലുകൾ പ്രാരംഭദിനത്തിൽ പാചക മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.