ദൈ​ദ്​ ഈ​ത്ത​പ്പ​ഴ​മേ​ള​യി​​​ലെ സ്റ്റാളുകളിലൊന്ന്

ദൈദ് ഈത്തപ്പഴ മേള സമാപിച്ചു

ഷാർജ: ദൈദ് ഈത്തപ്പഴ മേളയുടെ ആറാമത് എഡിഷന് പരിസമാപ്തി. ദൈദ് എക്സ്പോ സെൻററിൽ നാലുദിവസമായി നടന്ന മേളയിൽ 30,000ത്തിലേറെ സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രി സംഘടിപ്പിച്ച മേളയിൽ പരമ്പരാഗത മത്സരങ്ങളും വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവും നടന്നു. നിരവധി കർഷകർ പങ്കെടുത്ത മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും സമാപന വേദിയിൽ വിതരണം ചെയ്തു. പത്ത് ലക്ഷം ദിർഹമിന്‍റെ കാഷ് അവാർഡുകളാണ് 145 വിജയികൾക്ക് നൽകിയത്.

മികച്ചയിനം ഈത്തപ്പഴങ്ങൾക്കുപുറമെ യു.എ.ഇയിൽ തന്നെ വിളവെടുത്ത പഴങ്ങളുടെ പ്രദർശനവും മേളയിലുണ്ടായിരുന്നു. നൂറുകണക്കിന് കർഷകരാണ് വിവിധയിനം ഈത്തപ്പഴങ്ങൾ പ്രദർശിപ്പിച്ചത്. അമ്പതിലേറെ ഇനം ഈത്തപ്പഴങ്ങൾ പ്രദർശനത്തിനെത്തി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ, ഈത്തപ്പഴ വ്യവസായത്തിലെ വിദഗ്ധർ, കാർഷിക ഉപകരണ നിർമാതാക്കളായ കമ്പനികൾ എന്നിവരും മേളയിൽ പങ്കെടുത്തു.

ഈത്തപ്പഴ കാർഷിക മേഖലയുടെ ചരിത്രപരമായ പദവി സംരക്ഷിക്കുന്നതിന് ഷാർജ ചേംബർ എല്ലാ പിന്തുണയും നൽകുന്നത് തുടരുമെന്നും ആറാം എഡിഷന്‍റെ വിജയകരമായ പരിസമാപ്തി ഇക്കാര്യത്തിന് പ്രചോദനമാണെന്നും സമാപന ചടങ്ങിൽ പങ്കെടുത്ത ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് പറഞ്ഞു. സൗദി അറേബ്യയിൽ നടക്കുന്ന അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ബുറൈദ ഇത്തപ്പഴമേളയുടെ പ്രതിനിധികളും മേളക്കെത്തിയിരുന്നു. ഷാർജ ചേംബർ പ്രതിനിധികൾക്ക് ആഗസ്റ്റിൽ നടക്കുന്ന ബുറൈദ മേളയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - dates fair is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.