ദുബൈ: നിരവധി മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയും ജീവനെടുത്ത കൊടും വരൾച്ചയും ഭക്ഷ്യക്ഷാമവും മൂലം ദുരിതപ്പെടുന്ന സോമാലിയൻ ജനതക്ക് ആശ്വാസമെത്തിക്കാൻ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ ദാറൂൽ ബിർ സൊസൈറ്റി. 28 ലക്ഷം ദിർഹത്തിെൻറ അവശ്യമരുന്നുകളും ഭക്ഷണവുമാണ് ആദ്യഘട്ട ദുരിതാശ്വാസമായി നൽകുക. യു.എ.ഇയുടെ ദാന പാരമ്പര്യവും രാഷ്്ട്ര നേതാക്കളുടെ ദർശനവും ഉയർത്തിപ്പിടിച്ചുള്ള സഹായ പ്രവർത്തനങ്ങളാണ് പദ്ധതിയെന്ന് സൊസൈറ്റി ചെയർമാൻ ഖൽഫാൻ ഖലീഫ അൽ മസ്റൂഇ വ്യക്തമാക്കി. സോമാലിയൻ തലസ്ഥാനമായ മൊഗാദിശുവിൽ അൽ ബിർ ആശുപത്രിക്കായി 5.7 ലക്ഷം ദിർഹം ചെലവിടും. നേരത്തേ സോമാലിയയിലുള്ള യമനി അഭയാർഥികൾക്കു വേണ്ടിയും സൊസൈറ്റി ദുരിതാശ്വാസ ശ്രമങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.