???????? ?????? ?????? ???????????^???????????? ???????? ????????????????? ???????????? ???? ?????????? ????????

ഡാവിഞ്ചിയുടെ സൽവദോർ മുൻഡി സ്വന്തമാക്കിയത്​ അബൂദബി 

അബൂദബി: കഴിഞ്ഞ മാസം 45 കോടി ഡോളറിന്​ (165 കോടി ദിർഹം) ലേലം ചെയ്യപ്പെട്ട ലോകത്തെ ഏറ്റവും വില കൂടിയ പെയിൻറിങ്​ ‘സൽവദോർ മുൻഡി’ സ്വന്തമായത്​ അബൂദബിക്ക്​. ലൂവർ അബൂദബിക്ക്​ വേണ്ടി അബൂദബി സാംസ്​കാരിക^വിനോദസഞ്ചാര വകുപ്പാണ്​ ഇൗ കലാസൃഷ്​ടി സ്വന്തമാക്കിയതെന്ന്​ മ്യൂസിയം ​വെള്ളിയാഴ്​ച വൈകുന്നേരം ആറോടെ ട്വീറ്റ്​ ചെയ്​തു. ‘അഭിനന്ദനങ്ങൾ, സൽവദോർ മുൻഡി പുതിയ കേന്ദ്രമായ ലൂവർ അബൂദബിയിലേക്ക്​ പോകുന്നു’ എന്ന്​ ലേലം നടത്തിയ ലോക പ്രശസ്​ത ലേലക്കമ്പനിയായ ‘ക്രിസ്​റ്റീസും’ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.
സൽവദോർ മുൻഡി ലൂവർ അബൂദബിയിൽ പ്രദർശനത്തിനെത്തുന്നുവെന്ന്​ മ്യൂസിയം അധികൃതർ വ്യാഴാഴ്​ച തന്നെ അറിയിച്ചിരുന്നെങ്കിലും ഇൗ കലാസൃഷ്​ടി മ്യൂസിയം സ്വന്തമാക്കിയ​ാണോ വായ്​പാടിസ്​ഥാനത്തിലാണോ പ്രദർശിപ്പിക്കുന്നതെന്ന്​ വ്യക്​തമാക്കിയിരുന്നില്ല. കൂടാതെ സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനാണ്​ ‘സൽവദോർ മുൻഡി’ ലേലത്തിലെടുത്തതെന്ന്​ മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം സൗദി വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്​. 
 ക്രിസ്​തുവിനെ ചിത്രീകരിച്ചിരിക്കുന്ന ഇൗ പെയിൻറിങ്ങിന്​ കഴിഞ്ഞ മാസം നടന്ന ലേലത്തിൽ പികാസോയുടെ ‘വിമൻ ഒാഫ്​ അൽജിയേഴ്​സി’നെ പിന്തള്ളി റെക്കോർഡിട്ടിരുന്നു​. 2015ൽ നടന്ന ലേലത്തിൽ ‘വിമൻ ഒാഫ്​ അൽജിയേഴ്​സി’ന്​ ലഭി​ച്ചതിനേക്കാൾ മൂന്നിരട്ടി വിലയാണ്​ സൽവദോർ മുൻഡിക്ക്​ കിട്ടിയത്​.
അഞ്ച്​ നൂറ്റാണ്ട്​ പഴക്കമുള്ള എണ്ണച്ചായ ചിത്രമാണ്​ ലിയനാർഡോ ഡാവിഞ്ചിയുടെ സൽവദോർ മുൻഡി. ക്രിസ്​തുവിനെ ചിത്രീകരിക്കുന്ന ഇൗ പെയിൻറിങ്​ 2011ൽ ലണ്ടനിലെ നാഷനൽ ഗാലറിയിലാണ്​ ആദ്യമായി പ്രദർശിപ്പിച്ചത്​. 
വെറും 45 പൗണ്ടിനാണ്​ (221 ദിർഹം) സൽവദോർ മുൻഡി 1958ൽ വിറ്റത്​. ചിത്രത്തി​​െൻറ പകർപ്പ്​ മാത്രമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ഇൗ വിൽപന​. പിന്നീട്​ അര നൂറ്റാണ്ടോളം പെയിൻറിങ്ങിനെ കുറിച്ച്​ വിവരമില്ലായിരുന്നു. 2005ൽ നടന്ന ലേലത്തിലാണ്​ പിന്നീട്​ പ്രത്യക്ഷപ്പെടുന്നത്​. വ്യത്യസ്​ത നാഗരികതകളുടെ മതിൽക്കെട്ടുകൾ തകർത്ത പ്രഥമ ആഗോള മ്യൂസിയമായ ലൂവർ അബൂദബിക്ക്​ ഡാവിഞ്ചിയുടെ മാസ്​റ്റർപീസായ ‘സൽവദോർ മുൻഡി’ തികവായിരിക്കുമെന്ന്​ മ്യൂസിയം ഡയറക്​ടർ മാന്വൽ റബേറ്റ അഭിപ്രായപ്പെട്ടു.
Tags:    
News Summary - Da vinci's Salvator mundi bought by Abu Dhabi-uae news-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.