Posted On
date_range Updated On
date_range റാസല്‍ഖൈമയിൽ ചുഴലിക്കാറ്റ്
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ശൗക്ക-കദ്റ പ്രദേശങ്ങളില്‍ ബുധനാഴ്ച ഭീതിപ്പെടുത്തിയ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും വര്‍ഷിച്ചു. വൈകുന്നേരം ആറിന് തുടങ്ങിയ മഴ അരമണിക്കൂറോളം നിര്‍ത്താതെ പെയ്തു.
കഴിഞ്ഞയാഴ്ച കനത്ത മഴയെതുടര്‍ന്ന് ശൗക്ക ഡാം മേഖലയില്‍ അധികൃതര്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശക്തമായ ഇടിമുഴക്കത്തിനും മിന്നലിനുമൊപ്പമെത്തിയ കാറ്റും മഴയും വാഹന യാത്രികര്‍ക്കും പുറം ജോലിക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ചതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.