യു.എ.ഇ ടീം എമിറേറ്റ്സും തദേജ് പോഗാകറും പ്രൊഫഷണൽ സൈക്ലിംഗിെൻറ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച് സ്ലോവേനിക്കാരനായ 22കാരൻ 2027വരെ ഇമാറാത്തി ടീമിൽ തുടരാൻ തീരുമാനിച്ചു. 2019ലാണ് ആദ്യമായി പൊഗാകർ ടീമിൽ ചേരുന്നത്. അതിനുശേഷം രണ്ട് ടൂർ ഡി ഫ്രാൻസ് കിരീടങ്ങൾ, ലീഗ്-ബാസ്റ്റോൺ, ഒളിമ്പിക് വെങ്കല മെഡൽ എന്നിവ ഉൾപ്പെടെ 29 പ്രഫഷണൽ മൽസരവിജയങ്ങൾ നേടി. ടോക്യോയിലെ ഒളിമ്പിക്സ് വിജയത്തിനുശേഷമുള്ള മടക്കയാത്രയിൽ, പോഗാകർ യു.എ.ഇ സന്ദർശിക്കുകയും ടീം എമിറേറ്റ്സ് പ്രസിഡൻറ് മത്വാർ സുഹൈൽ അൽ യബൂനി അൽ ദഹ്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സന്ദർശനത്തിനിടെയാണ് ആവേശകരമായ പുതിയ കരാർ ഉറപ്പിച്ചത്. പോഗാകറിെൻറ വിജയം ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുക മാത്രമല്ല യു.എ.ഇയിലുടനീളം സൈക്ലിംഗിൽ ഒരു പുതിയ താൽപര്യം ജനിപ്പിക്കുമെന്നും ടീം എമിറേറ്റ്സ് പ്രസിഡൻറ് പറഞ്ഞു. വരും വർഷങ്ങളിൽ തദേജ് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിൽ അതിയായ സന്തുഷ്ടിയുണ്ട്. യു.എ.ഇയിൽ സൈക്ലിംഗിനെക്കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റാൻ ഇത് സഹായിക്കും. -അൽ ദഹ്രി കൂട്ടിച്ചേർത്തു.
എെൻറ ഭാവി ടീമിനായി സമർപ്പിക്കാനും വരുംവർഷങ്ങളിൽ ഇവിടെ തുടരാനും കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്. ഇവിടെ വീട്ടിലേത് പോലെ സന്തോഷം തോന്നുന്നു. ഈ ടീം എനിക്ക് വളരെ അനുയോജ്യമാണ്.
ധാരാളം കുട്ടികളെ സൈക്ലിങ് ചെയ്യാൻ പ്രേരിപ്പിക്കാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു -പോഗാകർ പറഞ്ഞു. സൈക്ലിങിന് ഏറെ പ്രോൽസാഹനം നൽകുന്ന സർക്കാർ സമീപനമാണ് ലോകോത്തര താരമായ തദേജ് പോഗാകറിനെ ടീമിൽ നിലനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.