???? ????????????????????? 5000 ???????????????? ?????? ????????????????? ???????? ????? ??????????? ???????????????? ?????? ??????? ??????? ???????????????

സൈബർ കുറ്റകൃത്യത്തിനെതി​രെ ‘യുവവൃത്തം’ സൃഷ്​ടിച്ച്​ അബൂദബി പൊലീസ്​ ഗിന്നസ്​ ബുക്കിൽ

അബൂദബി: സൈബർ കുറ്റകൃത്യത്തിനെതി​രെ 5000 യുവതീയുവാക്കളുടെ വൃത്തം സൃഷ്​ടിച്ച്​ അബൂദബി പൊലീസ്​ ഗിന്നസ്​ ബുക്കിൽ ഇടം നേടി. സായിദ്​ സ്​പോറട്​സ്​ സിറ്റിയിലെ മുബാദല അറേനയിൽ ഞായറാഴ്​ച 5000 യു.എ.ഇ പൗരന്മാർ വൻ വൃത്തം സൃഷ്​ടിച്ചത്​. അബൂദബി പൊലീസ്​ ഒാഫിസർമാർ, വിദ്യാർഥികൾ, തുടങ്ങി സമൂഹത്തി​​െൻറ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ യജ്ഞത്തിൽ കൈ​േകാർത്തു.

30 വയസ്സിന്​ താഴെയുള്ളവരായിരുന്നു എല്ലാവരും.സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ എങ്ങനെ രക്ഷിതാക്കൾക്ക്​ ഉറപ്പുവരുത്താം എന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാനും പ​െങ്കടുത്തവർക്ക്​ അവസരമുണ്ടായിരുന്നു. 

അബൂദബി പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ മുഹമ്മദ്​ ഖൽഫാൻ ആൽ റുമൈതി, ഡയറക്​ടർ ജനറൽ മേജർ ജനറൽ മക്​തൂം ആൽ ശരീഫി, യുവശനകാര്യ സഹമന്ത്രി ശമ്മ ആൽ മസ്​റൂഇ തുടങ്ങിയവർ പരിപാടിയിൽ പ​െങ്കടുത്തു.

Tags:    
News Summary - cyber crime-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.