യു.എ.ഇയിൽ പിടിയിലായ കുവൈത്തിലെ പിടികിട്ടാപ്പുള്ളി
ദുബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ കുവൈത്തിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി യു.എ.ഇയിൽ പിടിയിൽ. വ്യാജരേഖ ചമക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിക്ക് പങ്കുള്ളതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇയാൾ കുവൈത്തിൽനിന്ന് യു.എ.ഇയിലേക്കു കടന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.
യു.എ.ഇയിൽനിന്ന് മറ്റൊരു രാജ്യത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടുകയായിരുന്നു. ഇയാളിൽ മൂന്നു ലക്ഷം കുവൈത്ത് ദീനാറും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് പ്രതിയെ കുവൈത്തിന് കൈമാറുകയായിരുന്നുവെന്ന് യു.എ.ഇയിലെ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ ഉൾപ്പെട്ടവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ പ്രോസിക്യൂഷന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.