ദുബൈ: യു.എ.ഇയിലെ സി.എസ്.ഐ ഗായകസംഘങ്ങളുടെ 19മത് കൊയർ ഫെസ്റ്റിവൽ ശനിയാഴ്ച വൈകീട്ട് 6.30ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ദുബൈ, അബൂദബി, ജബൽ അലി, ഷാർജ, അൽഐൻ ഗായകസംഘങ്ങളിൽനിന്നും 260 അംഗങ്ങൾ സംയുക്തമായി ഗാനങ്ങൾ അവതരിപ്പിക്കും. റവ. സി.വൈ. തോമസ് സന്ദേശം നൽകും.
ദുബൈ കൊയർ മാസ്റ്റർ ജൂബി എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഗനാലാപനം നടക്കുക. റവ. രാജു ജേക്കബ്, റവ. സുനിൽ രാജ് ഫിലിപ്പ്, റവ. ചാൾസ് എം. ജെറിൽ, റവ. ബിജു കുഞ്ഞുമ്മൻ എന്നിവർ ആരാധനക്കു നേതൃത്വം നൽകും.
2002ൽ ആരംഭിച്ച കൊയർ ഫെസ്റ്റിവൽ കോവിഡിനുശേഷം പുനരാരംഭിക്കുകയാണ്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0505507570.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.