ഷാർജ: നവംബർ അഞ്ചു മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 44ാമത് രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു.
മിനിക്കഥ, മിനിക്കവിത, കുഞ്ഞ് അനുഭവങ്ങൾ, ഓർമ തുടങ്ങിയ മൗലിക രചനകൾ രചയിതാവിന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം bookishsibf@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ അഞ്ചിന് മുമ്പായി അയക്കണം. കൂടാതെ, പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും ചെറുവിവരണവും അയക്കാം. പ്രത്യേക സമിതി തെരഞ്ഞെടുക്കുന്നവ മാത്രമേ പ്രസിദ്ധീകരിക്കൂ.കൂടുതൽ വിവരങ്ങൾക്ക്: 050 414 6105, 052 9397470, 050 301 65 85, 0567 371 376. തുടർച്ചയായ 11ാം വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.