ദുബൈ: സി.പി.ടി യു.എ.ഇ മൂന്നാം വാർഷികം സെപ്റ്റംബർ 10ന് ദുബൈ ക്രൗൺ പ്ലാസ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് മൂന്നുമുതൽ പ്രതിനിധി സമ്മേളനം, കുടുംബ സംഗമം, പ്രാസ്ഥാനിക സമ്മേളനം, അവാർഡ് ദാനം, പൊതുസമ്മേളനം, സാംസ്കാരിക-കലാ പരിപാടികൾ തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. കോവിഡ് എത്തിയശേഷം യു.എ.ഇയിലെ കലാകാരന്മാരെയും നാട്ടിൽനിന്നുമുള്ള കലാകാരന്മാരെയും ഒരുമിച്ച് അണിനിരത്തി 'പ്രതീക്ഷ 3.0' എന്ന തലക്കെട്ടിൽ സംഗീതസന്ധ്യ അരങ്ങേറും.
7.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രവാസ ലോകത്ത് 2020-21 കാലയളവിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് പ്രതിഭകളെ ആദരിക്കും. മാധ്യമശ്രീ, പ്രവാസി രത്ന, ബിസിനസ് എക്സലൻസി എന്നീ പുരസ്കാരങ്ങളാണ് നൽകുക. സി.പി.ടി മുൻ വനിത ചെയർപേഴ്സൻ പ്രസന്ന സുരേന്ദ്രെൻറ സ്മരണാർഥം 'യുവകർമ സേവ' പുരസ്കാരവും നൽകും. ഫസ്ലുറഹ്മാൻ, നെല്ലറ ശംസുദ്ദീൻ, അഷറഫ് താമരശ്ശേരി, നിസാർ പട്ടാമ്പി, മഹമൂദ് പറക്കാട്ട് എന്നീ ആറംഗ ജൂറി ടീമാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.