കേന്ദ്രത്തില്‍ ജനാധിപത്യ പ്രതിഷേധങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ -കാനം രാജേന്ദ്രന്‍

അബൂദബി: ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് ചെവി കൊടുക്കാത്ത സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി.പി.ഐ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാറിന്‍െറ ഈ നിലപാടിനെതിരെ ജനാധിപത്യപരമായി തന്നെയാണ് തിരിച്ചടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ യുവകലാസാഹിതി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.
നോട്ട് നിരോധനത്തിനെതിരെ ഇന്ത്യയില്‍ വലിയ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പത്ത് ലക്ഷം ആളുകള്‍ പങ്കെടുത്തു. നോട്ട് നിരോധനത്തിനെതിരെ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍  കക്ഷിഭേദമില്ലാതെ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്.
സംസ്ഥാന മന്ത്രിസഭ പ്രതിഷേധമറിയിക്കാന്‍ റിസര്‍ബാങ്കിന് മുന്നിലത്തെി. ഇത് അസാധാരണമായ സംഭവമാണ്. എന്നിട്ടും എന്തുകൊണ്ട് വെനിസ്വേല ആവര്‍ത്തിച്ചില്ല എന്ന് ചോദിക്കുകയാണെങ്കില്‍ അത് വെനിസ്വേലയാണ്, ഇത് ഇന്ത്യയാണ് എന്നാണ് ഉത്തരം.
ഇന്ത്യന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. പാവപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നില്ല.  മാവോയിസ്റ്റുകളുടെ മാര്‍ഗങ്ങളോട് സി.പി.ഐ യോജിക്കുന്നില്ളെന്നും എന്നാല്‍, സമൂഹത്തിന്‍െറ ഒരു രാഷ്ട്രീയ പ്രശ്നം എന്ന നിലയിലല്ലാതെ അതിനെ ഒരു ക്രമസമാധാന പ്രശ്നമായി കാണുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്‍െറ മര്‍ദനോപകരണം എന്ന നിലയിലാണ് കമ്യൂണിസ്റ്റുകാര്‍ പൊലീസിനെ കാണുന്നത്.
ഭരണകൂടങ്ങളെ സംരക്ഷിക്കുകയും അതിനെതിരെയുള്ള ആക്രമണങ്ങളെ അടിച്ചമര്‍ത്താനുമുള്ള ജോലിയാണ് പൊലീസ് നിര്‍വഹിക്കുന്നത്. രാജ്നാഥ് സിങ്ങാണെങ്കിലും പിണറായി വിജയനാണെങ്കിലും പൊലീസിന്‍െറ സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല.
പിണറായി വിജയന്‍ നരേന്ദ്രമോദിയെ അനുകരിക്കുന്നുവെന്ന് അഭിപ്രായമില്ല. . അദ്ദേഹത്തിന് ഒരു കാരണവശാലും നരേന്ദമോദിയാകാന്‍ സാധ്യമല്ല എന്നാണ് എന്‍െറ വിശ്വാസം.
പിണറായി സര്‍ക്കാറിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഭരണം തുടങ്ങി ഒരു വര്‍ഷം തികയുമ്പോഴൊക്കെയാണ് അതിന്‍െറ പുരോഗതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സി.പി.ഐ നേതാവ് സത്യന്‍ മൊകേരി, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.