ദുബൈ: വിശുദ്ധ റമദാൻ മാസത്തിൽ കോവിഡ് -19 പരിശോധനക്ക് വിധേയമാകുന്നതുകൊണ്ട് നോമ്പി നെ ബാധിക്കില്ലെന്ന് യു.എ.ഇ ഫത്വ കൗൺസിൽ അറിയിച്ചു. കോവിഡ് പരിശോധനയിൽനിന്ന് മുസ്ലിം മതവിശ്വാസികൾ വിട്ടുനിൽക്കരുതെന്ന് ഫത്വ കൗൺസിലിനെ ഉദ്ധരിച്ച് അറബി പത്രം റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ റമദാൻ മാസത്തിലെ മതവിധികൾ സംബന്ധിച്ച് യു.എ.ഇ ഫത്വ കൗൺസിൽ നേരത്തേ നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
കോവിഡ് ബാധിതരും പ്രതിരോധത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരും നോെമ്പടുക്കേണ്ടതില്ലെന്ന് യു.എ.ഇ ഫത്വ കൗൺസിൽ മതനിയമം പുറപ്പെടുവിച്ചിരുന്നു. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കിൽ പള്ളികളിലെ പെരുന്നാൾ നമസ്കാരവും ഒഴിവാക്കാമെന്നും ഫത്വയിൽ നിർദേശം നൽകിയിരുന്നു. ഇതുൾപ്പെടെ അഞ്ച് നിർദേശങ്ങളാണ് ഉത്തരവിലൂടെ പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.