ദുബൈ: കെ.എം.സി.സി എന്നാൽ കലവറയില്ലാത്ത കാരുണ്യപ്രവർത്തനങ്ങളാണ് കാലങ്ങളായി പ്രവ ാസിലോകത്തിന്. ആരും ഭയക്കുന്ന ഇൗ മഹാമാരിക്കാലത്തും കരുതലിെൻറ പുതപ്പുമായി പ്രവാ സിലോകത്തെ ചേർത്തുപിടിക്കുകയാണ് കേരള മുസ്ലിം കൾചറൽ സെൻററിെൻറ കർമഭടന്മാർ . മരുഭൂവിൽ പച്ചപ്പ് തേടിയെത്തിയവർക്ക് അന്നവും അഭയവും ആശ്വാസവും പകർന്ന് നാലു പതി റ്റാണ്ടിെൻറ സേവനങ്ങളുമായി മുന്നേറുന്ന ഇൗ കാരുണ്യസംഘം എല്ലാവരും വീടുകളിലും ഫ്ലാ റ്റുകളിലുമൊതുങ്ങുന്ന കോവിഡ് കാലത്തും തെരുവുകളിൽതന്നെ കാതോർത്തുനിൽക്കുകയാ ണ്.
വിളിപ്പുറത്തുണ്ട് ആശ്വാസ വാക്കുകൾ
വൈറസ് ബാധ തീർത്ത പരിഭ്രാന്തിക്കും ആശങ്കകൾക്കും പരിഹാരം നിർദേശിക്കാനും കെ.എം.സി.സ ിക്ക് സംവിധാനമുണ്ട്. അഞ്ചോളം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും നാലോളം ഡോക്ടർമാരുമ ടങ്ങുന്ന വിദഗ്ധ കൗൺസലിങ് വിങ്ങാണ് ആശ്വാസം പകരുന്ന വാക്കുകളുമായി ഫോണിെൻറ മറുതല ക്കലുള്ളത്. ഒന്നോ രണ്ടോ പേർക്ക് വേണ്ടി മാത്രം തുടങ്ങിയ കൗൺസലിങ് വിങ്ങിലേക്ക് ഇന്ന് ദിവസവും നൂറുകണക്കിന് കാളുകളാണ് വരുന്നത്.
ഒറ്റപ്പെട്ടുപോയവർക്കും ഭീതിയിലകപ്പെട്ടവർക്കും ആത്മവിശ്വാസം പകരുന്ന വാക്കുകളാൽ സ്വാന്തനം പകരുന്ന കൗൺസലിങ് ആയിരക്കണക്കിന് പേർക്കാണ് ഇതിനകം സഹായകരമായിട്ടുള്ളതെന്ന് കൗൺസലിങ് വിങ്ങിന് നേതൃത്വം നൽകുന്ന കണ്ണൂർ ജില്ല പ്രസിഡൻറ് സെക്രട്ടറി സൈനുദ്ദീൻ ചേലേരി, സെക്രട്ടറി റഹദാദ് മൂഴിക്കര എന്നിവർ പറഞ്ഞു.
കെ.എം.സി.സി ഭാരവാഹികളായ പി.കെ. ഇസ്മായിൽ, റയീസ് തലശ്ശേരി, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡൻറ് ഹാഷിം നീർവേലി, ട്രഷറർ കെ.വി. ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ നോർത്ത് വെസ്റ്റ് ക്ലിനിക് ഡയറക്ടർ ഷൗക്കത്തലി മാതോടവും, ബ്രില്യൻസ് എജുക്കേഷൻ ഗ്രൂപ് എം.ഡി ഹർഷാദുമാണ് കൗൺസലിങ് വിങ്ങിനെ നയിക്കുന്നത്.
സഹായത്തിനായി ഏതെങ്കിലും കോണിൽനിന്നുയരുന്ന അഭ്യർഥനക്ക് പകരമായി ഭക്ഷണവും മരുന്നും ഇത്തിരി ആശ്വാസവാക്കുകളുമായി ഇവരെത്തുന്നു. വീടുകളിൽ വിലക്കിലായിപ്പോയ അവസാനത്തെ ആളുടെയും വിശപ്പടങ്ങുന്നതുവരെ ഇൗ ഓട്ടം തുടരാൻ തന്നെയാണ് ഓരോ കെ.എം.സി.സിക്കാരുടെയും തീരുമാനം. ആയിരക്കണക്കിന് വളൻറിയർമാരാണ് ഓരോ എമിറേറ്റുകളിലും വിശ്രമമില്ലാതെ സഹജീവികളുടെ ക്ഷേമത്തിനായി അധ്വാനിച്ചുകൊണ്ടിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപിക്കുന്നുവെന്ന പ്രചാരണത്തെ തുടർന്ന് നിലവിളിയുടെ വക്കിലെത്തിയ മലയാളക്കരക്ക് ആശ്വാസവാർത്തയെത്തിക്കാനായത് ദേര, നായിഫ് മേഖലയിൽ കെ.എം.സി.സി പ്രവർത്തകർ മുന്നിട്ടിറങ്ങിയതോടെയാണ്.
യു.എ.ഇ ആരോഗ്യമന്ത്രാലയത്തിെൻറയും ദുബൈ ഹെൽത്ത് അതോറിറ്റിയുടെയും നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ച്, ദേര, നായിഫ് മേഖലയിലെ ഓരോ കെട്ടിടങ്ങളിലും കയറിയിറങ്ങി ആളുകളെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുന്നതിൽ ഡി.എച്ച്.എക്കും ദുബൈ പൊലീസിനും എല്ലാവിധ സഹായവുമൊരുക്കിയത് കെ.എം.സി.സിയുടെ ദുബൈ ഘടകം നേരിട്ടെത്തിയായിരുന്നു. പോസിറ്റിവെന്ന് കണ്ടെത്തിയവരെ ഐെസാലേഷനിലേക്ക് മാറ്റിയും നിരീക്ഷണത്തിലുള്ള മറ്റുള്ളവർക്ക് കൃത്യമായി മരുന്നും ഭക്ഷണവുമെത്തിക്കുന്നതിന് നേതൃത്വം നൽകിയും കെ.എം.സി.സി നടത്തിയ ശ്രമദാനങ്ങൾ കേരളക്കരക്കും ആശ്വാസം പകരുന്നതായി.
72 മണിക്കൂറിനിടെ കെട്ടിടം ആശുപത്രിയായി മാറി
നാട്ടിലേക്ക് മടങ്ങിയ കാസർകോട് സ്വദേശിയുടെ പരിശോധന ഫലം പോസിറ്റിവ് ആയതോടെയാണ് നാട്ടിലെയും യു.എ.ഇയിലെയും മലയാളികളിൽ പരിഭ്രാന്തി തുടങ്ങുന്നത്. ദേരയിൽനിന്ന് മടങ്ങിയവരാണെന്ന വാർത്തയും പരന്നതോടെ ദേര, നായിഫ്, ബനിയാസ് മേഖലയിലുള്ളവരെല്ലാം വീടുകളിൽനിന്ന് പുറത്തിറങ്ങാതായി.
എങ്ങോട്ടു പോകും, ആരോടു പറയും എന്ന് ആശങ്കപ്പെട്ട ദേര നിവാസികളിൽ ധൈര്യം പകരുകയായിരുന്നു ആദ്യത്തെ വെല്ലുവിളി. ആരോഗ്യ പരിശോധന സംഘടിപ്പിച്ചതോടെയാണ് ഇതു അൽപമെങ്കിലും മറികടക്കാനായത് -ദേരയിൽ വളൻറിയർമാരെ നിയന്ത്രിച്ച ദുബൈ കെ.എം.സി.സി മുൻ പ്രസിഡൻറ് പി.കെ. അൻവർ നഹ പറഞ്ഞു. അപ്പോഴും ഇൗ മേഖലയിൽ മുടങ്ങാതെ ഭക്ഷണം വിതരണം ചെയ്യാൻ വളൻറിയർമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നീട് അൽ റാസ് മേഖല പൂർണമായി അടച്ച് അധികൃതർ കർശന നിയന്ത്രണമേർപ്പെടുത്തി. അപ്പോഴും ദിവസം രണ്ടു നേരവും ഭക്ഷണവുമായി വളൻറിയർമാർ എത്തുന്നുണ്ട്. നൂറോളം പേരുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷണവിതരണം ഇപ്പോഴും ഇവിടെ തുടരുന്നതായി കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടിയും ജനറൽ സെക്രട്ടറി സലാം കന്യപ്പാടിയും പറയുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ചവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ദുബൈ ഹെൽത്ത് അതോറിറ്റിക്ക് പരിപൂർണ പിന്തുണ നൽകി കെ.എം.സി.സി പ്രവർത്തകർ ഇറങ്ങിയതോടെയാണ് വർസാനിൽ ഇന്ന് കാണുന്ന കോവിഡ് കെയർ ആശുപത്രിെയാരുങ്ങിയത്. കേവലം കെട്ടിടങ്ങളെ മികച്ച സൗകര്യമുള്ള ആശുപത്രിയാക്കി മാറ്റാൻ ഇൗ വളൻറിയർമാർക്കുവേണ്ടി വന്നത് 72 മണിക്കൂർ മാത്രമായിരുന്നു.
ഇപ്പോൾ തന്നെ 3000ത്തോളം പേരെ ഐെസാലേഷനിൽ പ്രവേശിപ്പിക്കാനുള്ള സൗകര്യം ആശുപത്രിക്കുണ്ട്. വേണമെങ്കിൽ 7000 പേരെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനമായി ഉയർത്താനുമാകും -ദുബൈ ജനറൽ സെക്രട്ടരി മുസ്തഫ തിരൂരും സീനിയർ സെക്രട്ടറി അഡ്വ. സാജിദും പറഞ്ഞു. വിലക്കിലായവരാരും തന്നെ വിശന്ന വയറുമായി ഉറങ്ങരുതെന്ന നിർബന്ധ ബുദ്ധിയുള്ളതുകൊണ്ടുതന്നെ ദിവസവും രണ്ടുനേരവും ഭക്ഷണമെത്തിക്കുന്ന തിരക്കിലാണ് വളൻറിയർമാർ.
ദുബൈ പൊലീസ് ഉൾപ്പെടെ അധികൃതർ കൈമാറുന്ന ഭക്ഷണമെത്തിക്കുന്നതും കെ.എം.സി.സി വളൻറിയർമാരാണ്. ഒപ്പം മലയാളി വ്യവസായികൾ, റസ്റ്റാറൻറ് ഉടമകൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ശേഖരിച്ചുനൽകുന്ന ഭക്ഷണപ്പൊതികളും ഇവരിലൂടെയാണ് ആവശ്യക്കാരിലെത്തുന്നത്. ഒപ്പം അവശ്യമരുന്നുകളെത്തിക്കാനും അത്യാവശ്യ സാധനങ്ങൾ കൈമാറുന്നതിനും വളൻറിയർമാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി വളൻറിയർമാർ ജാഗ്രതയോടെ ചെയ്തുവരുന്നതായും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.