ദുബൈ: കോവിഡ് 19 വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിന് പ്രതിരോധ നടപടികൾ ശക്തിമാക് കിയതിനെ തുടർന്ന് കോവിഡ് പരിശോധനകൾ ഉൗർജിതമാക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉ പയോഗിച്ച് യു.എ.ഇയിലെ പൗരന്മാരും താമസക്കാരും ഉൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞ രണ്ടുദിവസത്തിനിടെ രാജ്യത്ത് 40,000 കോവിഡ് പരിശോധനകളാണ് നടത്തിയത്. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിെൻറ പദ്ധതികൾ തീവ്രമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഇത്.
331 പുതിയ കൊറോണ പോസിറ്റിവ് കേസുകൾ കണ്ടെത്തുന്നതിന് ഉൗർജിതമായ പരിശോധന നടപടികൾ സഹായകരമായി. ഇതോടെ രാജ്യത്തെ മൊത്തം അണുബാധകളുടെ എണ്ണം 2,990 ആയി ഉയർന്നതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ഏഷ്യൻ പൗരനും അറബ് വംശജനും കോവിഡ്-19 ബാധിച്ച് കഴിഞ്ഞദിവസം മരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. മരിച്ച രണ്ടുപേർക്കും നേരത്തേയുള്ള വിട്ടുമാറാത്ത രോഗങ്ങളുണ്ടായിരുന്നെന്നും ഇതു രോഗപ്രതിരോധശേഷി ഇല്ലാതാക്കിയതോടെയാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്ത് ഇതിനകം 14 പേരാണ് മരിച്ചത്. ആവശ്യമായ ചികിത്സ ലഭിച്ചശേഷം 29 പേർ പൂർണമായും രോഗവിമുക്തി നേടിയതായും ഇതുവരെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 268 ആയി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.