ദുബൈ: വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ അഞ്ചുമിനിറ്റിനകം കൊറോണ വൈറസ് പരിശോധന നടത്ത ുന്ന ഇൻസ്പെക്ഷൻ പ്രൊസീജ്യർ സെൻററുകൾ രാജ്യത്തുടനീളം സ്ഥാപിക്കുന്നു. അബൂദബി കി രീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന് നിർദേശം നൽകി. യു.എ.ഇയിലുടനീളമുള്ള ആളുകൾക്ക് ദ്രുത പരിശോധനകൾ നൽകുന്നതിന് ദുബൈ, ഷാർജ (അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളുള്ളവർക്ക് കൂടി), റാസൽ ഖൈമ, ഫുജൈറ, അൽഐൻ, അൽ ദാഫ് റ എന്നിവിടങ്ങളിൽ അടുത്ത 10 ദിവസത്തിനുള്ളിൽ പരിശോധന കേന്ദ്രങ്ങൾ തുറക്കും. അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ 'സെഹ'യുടെ സഹകരണത്തോടെ കൊറോണ വൈറസ് കണ്ടെത്തുന്നതിനായി അത്യാധുനിക പരിശോധന സൗകര്യങ്ങളോടെയുള്ള 'വെഹിക്ക്ൾ ഇൻസ്പെക്ഷൻ പ്രൊസീജ്യർ സെൻറർ' കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയിരുന്നു.
അബൂദബി ആരോഗ്യവകുപ്പ് സായിദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച കേന്ദ്രത്തിെൻറ മാതൃകയിലാണ് രാജ്യത്തുടനീളം പരിശോധന സംവിധാനങ്ങൾ തുടങ്ങുന്നത്. കേന്ദ്രത്തിൽ എത്തിയാൽ വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ പരിശോധന നടത്താം. പരിശോധന കേന്ദ്രത്തിനടുത്തെത്തുമ്പോൾ വാഹനത്തിലെ റേഡിയോ എഫ്.എം. 98.5 ചാനൽ വഴി ഓഡിയോ സന്ദേശം ലഭിക്കുന്നു. തുടർന്ന് ഐ.ഡി. കാർഡ് പ്രോസസ് ചെയ്യാനും കാറിൽ തുടരാനും അഭ്യർഥന ലഭിക്കും. മൂക്കിൽ നിന്ന് സ്രവ സാമ്പിൾ എടുത്താണ് പരിശോധന നടത്തുന്നത്. പ്രതിദിനം 600 ഓളം പേർക്ക് സേവനങ്ങൾ നൽകാൻ കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താമസിയാതെ പ്രഖ്യാപിക്കും. എല്ലാ പൗരന്മാർക്കും താമസക്കാർക്കും കൊറോണ വൈറസിനെ ചെറുക്കാനും വ്യാപനം തടയാനുമുള്ള മാർഗങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
അൽഫുത്തൈം ഹെൽത്ത് ആറു കേന്ദ്രങ്ങൾ തുറക്കും
ദുബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കോർപറേറ്റ് മേഖലയോട് സഹകരണം ആവശ്യപ്പെട്ട് യു.എ.ഇ സർക്കാർ നൽകിയ ആഹ്വാന പ്രകാരം വൻകിട കമ്പനിയായ അൽ ഫുത്തൈം ഹെൽത്ത് ദുബൈയിൽ ആറ് ഡ്രൈവ് -ത്രൂ ടെസ്റ്റിങ് സെൻററുകൾ ആരംഭിക്കും. ഇതുവഴി ആയിരക്കണക്കിന് ആളുകൾക്ക് അഞ്ച് മിനിറ്റിനകം വാഹനത്തിലിരുന്ന് പരിശോധന നടത്താനുള്ള സൗകര്യമൊരുങ്ങും. അൽ ഫുത്തൈം ഹെൽത്ത് മാർച്ച് 29 ന് ഫെസറ്റിവൽ സിറ്റിയിൽ ആദ്യത്തെ ഡ്രൈവ്-ത്രൂ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ആറു കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ അൽഫുത്തൈം ഹെൽത്ത് സന്നദ്ധത പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.