കോവിഡ്​: സാമൂഹിക പ്രവർത്തകൻ മർഫി പ്രതാപ്​ അന്തരിച്ചു

ദുബൈ: യു.എ.ഇയിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകൻ കായംകുളം ചിറക്കടവത്ത് ചാന്നാം പറമ്പിൽ മർഫി പ്രതാപ്​ (52) നിര്യാതനായി.

കോവിഡ്​ ബാധിച്ച്​ രണ്ട്​ മാസമായി ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കായംകുളം എൻ.ആർ.ഐ യു.എ.ഇ ചാപ്റ്റർ ചീഫ് കോർഡിനേറ്ററായിരുന്നു.

പിതാവ്​: പരേതനായ സി.കെ സുശീലൻ. മാതാവ്​: ജി. വിജയലക്ഷ്മി. ഭാര്യ: പ്രീത. മകൾ: അഞ്ജനാ പ്രതാപ് (സ്വീഡൻ). മരുമകൻ: സൗരവ് (സ്വീഡൻ). സഹോദരങ്ങൾ: പ്രദീപ്‌, പ്രവീൺ.

Tags:    
News Summary - covid: Social activist Murphy Pratap passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.