ദുബൈ: കോവിഡ് പ്രതിരോധത്തിനായി ശ്രദ്ധയോടെ ഉപയോഗിച്ച ഫേസ് മാസ്ക്കുകളും ഗ്ലൗസുകളും ഉ പയോഗശേഷം വലിച്ചെറിഞ്ഞാൽ പിഴ ശിക്ഷ. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വലിച്ചെറ ിയുന്നതെങ്കിൽ വാഹനമോടിക്കുന്നവർക്ക് 1,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ ആറു ബ്ലാക്ക് പോയൻറും രജിസ്റ്റർചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പുനൽകി.ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ചിലർ ഉപയോഗിച്ച മാസ്ക്കുകളും ഗ്ലൗസുകളും കാറിൽനിന്ന് വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടതായി അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി. ഉപയോഗിച്ച മാസ്ക്കുകളും ഗ്ലൗസുകളും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാണ്. മലിനമായ ഇൗ വസ്തുക്കൾ വൈറസ് പടർത്തുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനും ഇടയാക്കുമെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പരിസ്ഥിതിയും നഗരവും സംരക്ഷിക്കുന്നതിന് എല്ലാവരും ശ്രദ്ധ ചെലുത്തണം. ഇത്തരം മോശം പെരുമാറ്റങ്ങൾ ഒഴിവാക്കണം. സാംക്രമികരോഗങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പൊലീസ് അഭിപ്രായപ്പെട്ടു.
‘ഉപയോഗിച്ച മാസ്ക്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന പെരുമാറ്റങ്ങൾ വളരെ മോശമാണ്. ഞങ്ങൾ അവയെ അപലപിക്കുന്നു. മലിനമായ മാസ്ക്കുകൾ കോവിഡ് പടരാൻ കാരണമാകുന്നു. മാസ്ക്കുകൾ മാലിന്യക്കൂമ്പാരങ്ങളിൽ ശരിയായ വിധം തള്ളി നശിപ്പിച്ചുകളയണം. സമൂഹത്തിൽ നല്ല പെരുമാറ്റങ്ങളാണ് പ്രോത്സാഹിപ്പിക്കേണ്ടത്’- യു.എ.ഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹുസൈനി, ചില താമസക്കാർ മാസ്ക്കുകളും കൈയുറകളും ചവറ്റുകുട്ടയിലിറക്കിയ റിപ്പോർട്ടിനെ അപലപിച്ചുകൊണ്ട് വ്യക്തമാക്കി. കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് പുറത്തുപോകുമ്പോൾ എല്ലാവരും നിർബന്ധമായും ഫേസ് മാസ്ക് ധരിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ സർക്കാർ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.