Posted On
date_range Updated On
date_range ക്വാറൻറീനിലുള്ളവർക്ക് നെല്ലറയുമായി ചേർന്ന് കെ.എം.സി.സി ഭക്ഷണമെത്തിച്ചു
ദുബൈ: കോവിഡ് -19 നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 10 ദിവസത്തേക്കുള്ള ഭക്ഷണ-നിത്യോപയോഗ സാധനങ്ങൾ നെല്ലറ ഫുഡ്സിെൻറ സഹകരണത്തോടെ കെ.എം.സി.സി എത്തിച്ചു നൽകി. ജോലിക്ക് പോകാനോ പുറത്തിറങ്ങാനോ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് ഇത് ആശ്വാസമായി. നെല്ലറ ഗ്രൂപ് എം.ഡി. ഷംസുദ്ദീൻ, സി.ഇ.ഒ ഫൈസൽ, സെയിൽസ് മാനേജർ അനീസ്,കെ.എം.സി.സി നേതാക്കളായ പി.കെ.അൻവർ നഹ, മുസ്തഫ തിരൂർ, അഡ്വ.സാജിദ് അബൂബക്കർ,മുഹമ്മദ് പട്ടാമ്പി, കെ.പി.എ.സലാം, പി.വി.നാസർ, അബ്ദുല്ല എടശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കിറ്റുകൾ എത്തിച്ചു നൽകിയത്. വരും ദിവസങ്ങളിൽ അണുനാശിനി, ഹാൻഡ് വാഷ് എന്നിവ ഉൾക്കൊള്ളുന്ന കിറ്റുകളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.