കോവിഡ്: ഇടുക്കി സ്വദേശി ഷാർജയിൽ മരിച്ചു

ഷാർജ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ഷാർജയിൽ മരിച്ചു. ഏലപ്പാറ ഹെലിബറിയ ഞാറക്കൽ പരേതനായ ജോർജ് കുരുവിളയുടെയും ജെസിയുടെയും മകൻ ജോൺസൺ ജോർജാണ്​ (37) ഷാർജ സുലേഖ ആശുപത്രിയിൽ മരിച്ചത്​.

 

ദുബൈ ഹാപഗ് ലോയിഡ് ജീവനക്കാരനായിരുന്നു. സംസ്കാരം വെള്ളിയാഴ്​ച യു.എ.ഇയിൽ.

ഭാര്യ: ജിനു (സ്​റ്റാഫ് നഴ്‌സ്‌, അൽദൈദ് ആശുപത്രി, ദൈദ് ഷാർജ). മക്കൾ: ഡെന്ന, എഡ്‌ലൈൻ. സഹോദരി: ഡോ. ജോസ്‌ലിൻ സാം (ജർമനി).

Tags:    
News Summary - covid death sharjah-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.