കെ.എം.സി.സിക്ക്​ നെസ്​റ്റോ ഗ്രൂപ്പി​െൻറ ലക്ഷം ദിർഹത്തി​െൻറ കൈത്താങ്ങ്

ദുബൈ: യു.എ.ഇ. യിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകി സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന ദുബൈ കെ.എം.സി.സി .ക്ക് പിന്തുണയുമായി നെസ്റ്റോ ഗ്രൂപ്പ്. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ അനുമതിയിൽ സജ്ജീകരിച്ച താൽകാലിക ആരോഗ്യ കേന് ദ്രങ്ങളിലേക്ക് കട്ടിൽ, കിടക്ക തുടങ്ങിയ അവശ്യ സാധനങ്ങൾ ഒരുക്കുന്നതിനായാണ് ഒരു ലക്ഷം ദിർഹം നെസ്റ്റോ ഗ്രൂപ്പ് നൽകിയത്.

ഈ മഹാമാരിയുടെ കാലത്ത് ദുബൈ കെ.എം.സി.സി നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയവുമാണെന്നും നെസ്റ്റോ ഗ്രൂപ്പി​​​​െൻറ പിന്തുണ തുടരുമെന്നും അധികൃതർ അറിയിച്ചു.

നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ ഷോപ്പിങിനായെത്തുന്ന ഉപഭോക്താക്കൾക്ക് ശുചിത്വ പരിപാലനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വിഷു പ്രമാണിച്ച്​ പ്രത്യേക ചാർട്ടർ വിമാനങ്ങളിൽ പഴം പച്ചക്കറി മുതൽ എല്ലാ അവശ്യവസ്​തുക്കളും യഥേഷ്​ടം ലഭ്യമാണെന്നും മാനേജ്​മ​​​െൻറ്​ വക്​താവ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - COVID 19 UAE KMCC UPDATES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.