അബൂദബിയിൽ പരിപാടികളിൽ പങ്കെടുക്കുന്നതിന്​ വീണ്ടും​ നിയന്ത്രണം

അബൂദബി: കോവിഡി​െൻറ പശ്ചാത്തലത്തില്‍ നടപ്പാക്കി വരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ അബൂദബി എമര്‍ജന്‍സി, ക്രൈസിസ്​ ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി പുതുക്കി. മുന്‍കരുതല്‍ നടപടികള്‍ വര്‍ധിപ്പിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൊതു പരിപാടികളും കുടുംബ ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുതുക്കിയത്. നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു.

വിവാഹ ചടങ്ങുകള്‍, സംസ്‌കാരങ്ങള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയ സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ പരമാവധി 60 ശതമാനം പേരേ ഉണ്ടാവാന്‍ പാടുള്ളൂ. ഇന്‍ഡോര്‍ പരിപാടികളില്‍ അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 50 ആണ്. ഔട്ട്‌ഡോര്‍ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം 150 ല്‍ കൂടരുത്. വീട്ടിലെ ഒത്തുകൂടലുകളില്‍ 30ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുത് എന്നീ നിബന്ധനകളാണ് നിലവില്‍ വന്നിരിക്കുന്നത്.

സാമൂഹിക പരിപാടികളില്‍ പ​െങ്കടുക്കുന്നവർക്ക്​ അല്‍ ഹുസ്ന്‍​ ആപ്പില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് പി.സി.ആര്‍. ഫലം വേണം. ശാരീരിക അകലം പാലിക്കണം. മാസ്‌ക്ക് ധരിച്ചിരിക്കണം.

തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, മാസ്‌കുകള്‍ ധരിക്കുക, കുറഞ്ഞത് രണ്ട്​ മീറ്റര്‍ അകലത്തില്‍ ശാരീരിക അകലം പാലിക്കുക, പതിവായി കൈകള്‍ കഴുകി വൃത്തിയാക്കുക എന്നിവയിലൂടെ മുന്‍കരുതല്‍ നടപടികള്‍ തുടരണം. ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസ് സ്വീകരിക്കാനും പി.സി.ആര്‍ പരിശോധനയിലൂടെ അല്‍ ഹുസ്​ൻ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താനും അബൂദബി എമര്‍ജന്‍സി, െ്രെകസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - covid 19 Restrictions on attending events in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.