Posted On
date_range Updated On
date_range കോവിഡ്: നടുവണ്ണൂർ സ്വദേശി യു.എ.ഇയിൽ മരിച്ചു
ദുബൈ: കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവിൽ നിന്നുള്ള മുതിർന്ന പ്രവാസി കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രൻ (63 ദുബൈയിൽ നിര്യാതനായി. കടുത്ത ന്യൂമോണിയ കാരണം ഏതാനും ദിവസം മുമ്പ് അൽ നഹ്ദ എൻ.എം.സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് കോവിഡ് വൈറസ് ബാധയും കണ്ടെത്തിയിരുന്നു.
ഖത്തറിലും പിന്നീട് യു.എ.ഇ യിലുമായി 40 വർഷത്തോളം പ്രവാസജീവിതം നയിച്ച അദ്ദേഹം പലരുടെ ജീവിതത്തിലും തണൽ പരത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ സംസ്കരിക്കും.
പരേതനായ ശങ്കരൻ അടിയോടിയുടേയും സരോജിനി അമ്മയുടേയും മകനാണ്. ഭാര്യ: പുഷ്പ കൊളോറത്ത്, കാവുന്തറ. മക്കൾ: സുദേവ് ചന്ദ്രൻ, സുസ്മിത ചന്ദ്രൻ. ജാമാതാവ്: അരുൺ ലാൽ. സഹോദരങ്ങൾ: സുകുമാരൻ, രാധാകൃഷ്ണൻ കെ.കെ, രമേശൻ കെ.കെ (ഇരുവരും ദുബൈ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.