ഡ്രൈവിങ് ടെസ്​റ്റ്​ പാസാകാന്‍ കൈക്കൂലി: യുവതിക്ക് ജയില്‍ ശിക്ഷ

ഷാര്‍ജ: ഡ്രൈവിങ് പരീക്ഷ പാസാകാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത അറബ് രാജ്യക്കാരിക്ക് ആറ് മാസം തടവും  5000 ദിര്‍ഹം പിഴയും. തടവിന് ശേഷം ഇവരെ നാട് കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഷാര്‍ജയിലാണ് സംഭവം അരങ്ങേറിയത്. ഏഴ് തവണ തോറ്റ യുവതി, പരീക്ഷ വിജയിക്കാന്‍ ചോക്ളറ്റും 500 ദിര്‍ഹവും വനിത ജീനനക്കാരിക്ക് വാഗ്ദാനം ചെയ്യുകയായിരുന്നു. ജീവനക്കാരി ഇക്കാര്യം പൊലീസിനെ അറിയിച്ചു. ജീവനക്കാര്‍ക്ക് കൈകൂലി നല്‍കുന്നത് ഫെഡറല്‍ ഭരണഘടനയിലെ 237, 238 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 237 പ്രകാരം ഒരു പൊതു ഉദ്യോഗസ്ഥനോ പൊതുസേവകനോ നല്‍കിയ ഏതെങ്കിലും വാഗ്​ദാനം, അത് അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍പ്പോലും ശിക്ഷയ്ക്ക് വിധിക്കപ്പെടുമെന്നാണ്. കുറ്റകൃത്യത്തിന് 1000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പിഴ ചുമത്തുമെന്ന് ആര്‍ട്ടിക്കിള്‍ 238 വ്യക്തമാക്കുന്നു. 
Tags:    
News Summary - court-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.