മാളിൽ നിന്ന്​ അടിവസ്​ത്രം മോഷ്​ടിച്ചെന്ന കേസ്: യുവതിയുടെ ശിക്ഷ റദ്ദാക്കി

ദുബൈ:  തുണിക്കടയിൽ നിന്ന്​ അടിവസ്​ത്രം മോഷ്​ടിച്ചെന്ന കേസിൽ ഇറ്റാലിയൻ വനിതക്കെതിരായ   ശിക്ഷ റദ്ദാക്കി. ദുബൈയിലെ ഒരു പ്രമുഖ സ്​ഥാപനത്തിൽ നിന്ന്​ 270 ദിർഹം വിലയുള്ള അടിവസ​്ത്രം മോഷ്​ടിച്ചുവെന്നായിരുന്നു പരാതി. തുടർന്ന മൂന്നു മാസം തടവിനും നാടുകടത്താനും കോടതി വിധിച്ചിരുന്നു. പിന്നീട്​ നൽകിയ അപ്പീലിൽ യുവതി അബദ്ധത്തിലാണ്​ വസ്​ത്രം കൊണ്ടുവന്നതെന്ന്​ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

കഴിഞ്ഞ നവംബറിലാണ്​ കേസിനാസ്​പദമായ സംഭവം. ഒരു മാളിൽ പ്രവർത്തിക്കുന്ന കടയിൽ നിന്ന്​ വസ്​ത്രങ്ങൾ ഇട്ടുനോക്കാനായി എടുത്ത യുവതി പണം നൽകാതെ പുറത്തേക്ക്​ പോയെന്നും അവരുടെ ബാഗിൽ നിന്ന്​ കടയിൽ നിന്നെടുത്ത ബ്രാ കണ്ടെത്തിയെന്നുമാണ്​ ഗാർഡ്​ നൽകിയ മൊഴി. തുടർന്നാണ്​ കോടതി ശിക്ഷവിധിച്ചത്​. 

എന്നാൽ വസ്​ത്രങ്ങൾ ഇട്ടുനോക്കാനെടുത്ത സ്​ത്രീ അവ ഇഷ്​ടമാവാഞ്ഞതിനാൽ ​ തിരിച്ച്​ വെക്കാനായി കൊണ്ടുപോകവെ തോളിൽ ഇട്ടത്​ മറന്നു പുറത്തിറങ്ങുകയായിരുന്നുവെന്നും പ്രതിഭാഗം അപ്പീലിൽ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിലെല്ലാം ഇതു വ്യക്​തമാണ്​. മോഷണംഉദ്ദേശിച്ചാണെങ്കിൽ അവർ അത്​ ​ഒളിപ്പിച്ചു പിടിക്കുമായിരുന്നു. സാമ്പത്തികമായി ഉന്നത നിലയിലുള്ള യുവതിക്ക്​ 270 ദിർഹമി​​െൻറ വസ്​തു മോഷ്​ടിക്കേണ്ടതില്ല എന്നും പ്രതിഭാഗം വ്യക്​തമാക്കി. ഇവ പരിഗണിച്ച്​ പിഴയും നാടുകടത്തലും കോടതി ഒഴിവാക്കുകയായിരുന്നു.

Tags:    
News Summary - court-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.