ത​ട്ടി​പ്പ്​ കേ​സ്: തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ ഒ​രു വ​ർ​ഷം ത​ട​വ്

ദു​ബൈ: റ​സ്​​റ്റോ​റ​ൻ​റ്​ പാ​ർ​ട്​​ണ​ർ​ഷി​പ്പ്​ വി​ൽ​പ്പ​ന​ക്കു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ പ​ത്ര​പ​ര​സ്യം ചെ​യ്​​ത്​ ഇ​ട​പാ​ടു​കാ​രെ ക്ഷ​ണി​ക്കു​ക​യും ഒ​രേ റ​സ്​​റ്റോ​റ​ൻ​റ്​ വ്യ​ത്യ​സ്​​ത വ്യ​ക്​​തി​ക​ൾ​ക്ക്​  വി​ൽ​പ്പ​ന ന​ട​ത്തി പ​ണം കൈ​പ​റ്റു​ക​യും ചെ​യ്​​ത ത​ട്ടി​പ്പു​കേ​സി​ൽ ഉ​മ്മു​ൽ ഖു​വൈ​ൻ അ​ൽ​സ​ലാ​മ​യി​ലെ അ​ൽ​അ​മീ​ൻ റ​സ്​​റ്റോ​റ​ൻ​റ്​ ഉ​ട​മ തൃ​ശൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദി​നെ ഉ​മ്മു​ൽ​ഖു​വൈ​ൻ ക്രി​മി​ന​ൽ കോ​ട​തി ഒ​രു വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചു. 

അ​ൽ​ഐ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ല​പ്പു​റം ര​ണ്ട​ത്താ​ണി സ്വ​ദേ​ശി അ​ഹ​മ്മ​ദ്കു​ട്ടി ക​ലോ​ടി എ​ന്ന​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ​ൈക​യ്യി​ൽ​നി​ന്നും റ​സ്​​റ്റോ​റ​ൻ​റ്​ പ​ങ്കാ​ളി​ത്ത​ത്തി​െ​ൻ​റ​ പേ​രി​ൽ 1.29 ല​ക്ഷം ദി​ർ​ഹം കൈ​പ്പ​റ്റു​ക​യും ഒ​ളി​വി​ൽ പോ​കു​ക​യും ചെ​യ്ത നൗ​ഷാ​ദി​നെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​തേ റെ​സ്​​റ്റോ​റ​ൻ​റ്​ മ​റ്റു പ​ല​ർ​ക്കും വി​റ്റു പ​ണം വാ​ങ്ങി ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യി അ​റി​ഞ്ഞ​ത്. 

ഇ​േ​ത തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ലെ അ​ലി ഇ​ബ്രാ​ഹിം അ​ഡ്വ​ക്ക​റ്റ്​​സി​ലെ നി​യ​മ പ്ര​തി​നി​ധി ഈ​സാ അ​നീ​സ്​ മ​ഖേ​ന നൗ​ഷാ​ദി​നെ​തി​രെ വ​ഞ്ച​നാ​കു​റ്റം​ചു​മ​ത്തി ഉ​മ്മു​ൽ​ഖു വൈ​ൻ ക്രി​മി​ന​ൽ കോ​ട​തി​യി​ൽ കേ​സ്ഫ​യ​ൽ ചെ​യ്​​തു. നൗ​ഷാ​ദി​നെ​തി​രെ മ​റ്റു പ​ല​രും കൊ​ടു​ത്ത കേ​സു​ക​ൾ ഇ​നി​യു​മു​ള്ള​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് കൊ​ടു​ത്തി​ട്ടു​ണ്ട്. ന​ഷ്​​ട​പെ​ട്ട തു​ക വ​സൂ​ലാ​ക്കി കി​ട്ടാ​ൻ സി​വി​ൽ കേ​സ്​ കൂ​ടി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​ഹ​മ്മ​ദ്കു​ട്ടി പ​റ​ഞ്ഞു. 

Tags:    
News Summary - court-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.