വ്യാപാരത്തിന്​ വാങ്ങിയ പണം തിരിച്ചുനൽകാൻ കോടതി വിധി

അ​ബൂ​ദ​ബി: ഒ​രു വ​ര്‍ഷ​ത്തെ അ​വ​ധി​യി​ല്‍ വ്യാ​പാ​ര​ത്തി​നാ​യി ന​ല്‍കി​യ 39,000 ദി​ര്‍ഹം തി​രി​കെ ന​ല്‍കാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത വ​നി​ത​യോ​ട് പ​ണം തി​രി​കെ ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് അ​ബൂ​ദ​ബി സി​വി​ല്‍, ഫാ​മി​ലി ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി.

അ​റ​ബ് വം​ശ​ജ​യാ​യ യു​വ​തി​യാ​ണ് ഒ​രു വ​ര്‍ഷ​ത്തെ കാ​ലാ​വ​ധി​ക്ക് പ​ണം വാ​ങ്ങി​യ​ത്. പ​ണം തി​രി​കെ ന​ല്‍കാ​ താ​യ​തോ​ടെ പ​രാ​തി​ക്കാ​രി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​തു​ക​യും ഇ​തി​ന്റെ പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വു​ക​ളും ഈ​ടാ​ക്കി ന​ല്‍ക​ണ​മെ​ന്നും പ​രാ​തി​ക്കാ​രി ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. പ്ര​തി പ​ണം വാ​ങ്ങി​യ​തി​ന്റെ ര​ശീ​തും പ​രാ​തി​ക്കാ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. അ​തേ​സ​മ​യം, പ​ണം തി​രി​കെ ന​ല്‍കി​യെ​ന്ന് തെ​ളി​യി​ക്കാ​നോ കൈ​പ്പ​റ്റി​യി​ല്ലെ​ന്നു പ​റ​യാ​നോ പ്ര ​തി ത​യാ​റാ​യി​ല്ല.തു​ട​ര്‍ന്നാ​ണ് കോ​ട​തി പ​രാ​തി​ക്കാ​രി​യി​ല്‍ നി​ന്ന് കൈ​പ്പ​റ്റി​യ തു​ക​യും കോ​ട​തി​ച്ചെ​ല​വു​ക​ളും ന​ല്‍കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Tags:    
News Summary - Court orders return of money bought for business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.