യു.എ.ഇയിലെ അർജൻറീന ഫാൻസ് സംഘടിപ്പിച്ച 15ാമത് കോപ്പ അമേരിക്ക വിജയാഘോഷം
Posted On
date_range Updated On
date_range കോപ്പ അമേരിക്ക വിജയാഘോഷം
ദുബൈ: യു.എ.ഇയിലെ അർജൻറീന ഫാൻസ് 15ാമത് കോപ്പ അമേരിക്ക വിജയാഘോഷം സംഘടിപ്പിച്ചു. ദേരാക്രീക്കിൽ പ്രത്യേകം സജ്ജമാക്കിയ ആഡംബര ക്രൂയിസിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി അർജൻറീനൻ ആരാധകർ പങ്കെടുത്തു. റഫീഖ് തിരൂർക്കാട് അധ്യക്ഷത വഹിച്ചു.
ജംഷാദ് അലി ഉദ്ഘാടനം ചെയ്തു. ഖാലിദ് യാക്കി, നൗഫൽ കുമരനെല്ലൂര്‍, ശരീഫ് പുന്നക്കാടൻ എന്നിവര്‍ സംസാരിച്ചു. അർജൻറീന ഫാൻസ് ഗ്രൂപ് അംഗങ്ങളായ മുഹമ്മദ് ഷാജി, ജിഷാർ ഷിബു, ഷബീർ മണ്ണാരിൽ, സന്തോഷ് കുമാർ, നാസിർബോയ്, റഷീദ് കരോളം എന്നിവരെ ആദരിച്ചു. നസീബ് മുല്ലപ്പള്ളി സ്വാഗതവും സജിത്ത് മങ്കട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.